ഭോപ്പാല്‍: മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ നിരവധി കുട്ടികളുടെ മരണത്തിന് കാരണമായ കോള്‍ഡ്രിഫ് ചുമ സിറപ്പ് നിര്‍ദ്ദേശിച്ചതിന് അറസ്റ്റിലായ ഡോക്ടര്‍ക്ക് അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചു.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സയന്‍സസ് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നാല് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നിര്‍ദ്ദേശിച്ചതിനാണ് ഡോ. പ്രവീണ്‍ സോണി അറസ്റ്റിലായത്. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും കോടതി പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. സോണിയെ കൂടാതെ, തമിഴ്നാട് ആസ്ഥാനമായുള്ള ശ്രീസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഉടമ ഗോവിന്ദന്‍ രംഗനാഥനെയും കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.