കോട്ടയം: കോളേജ് വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു.കൊരട്ടിപ്പറമ്പില്‍ മുഹമ്മദ് സെയ്ഫ് ആണ് മരിച്ചത്.കോട്ടയം സിഎംഎസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്.
വീട്ടില്‍ കുളിക്കുന്നതിനിടെയാണ് അപകടം. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ശനിയാഴ്ച കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കബറടക്കം നടത്തും