കുവൈറ്റ് സിറ്റി:കുവൈറ്റ് വിഷമദ്യദുരന്തത്തില്‍ മലയാളികളുള്‍പ്പെടെ 40 ഇന്ത്യക്കാര്‍ ചികിത്സയില്‍. കുവൈറ്റിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യക്കാരായ നിര്‍മാണത്തൊഴിലാളികളാണ് ദുരന്തത്തിനിരയായത്.ആശുപത്രികളിലുള്ളവരില്‍ പലരുടെയും നില ഗുരുതരമാണ്. ചിലരുടെ കാഴ്ച നഷ്ടപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്.
വിഷമദ്യം കഴിച്ച് 10 പേരാണ് മരിച്ചത്. വിദേശികളാണ് മരിച്ചതെന്നും അഹ്മദിയ, ഫര്‍വാനിയ ഗവര്‍ണറേറ്റുകളിലെ വിവിധ ഭാഗങ്ങളിലുള്ളവരാണ് ഇവരെന്നും അധികൃതര്‍ അറിയിച്ചു. നിരവധി ആളുകള്‍ ആശുപത്രിയിലുണ്ട്. മരിച്ചവരുടെയോ ചികിത്സയില്‍ കഴിയുന്നവരുടെയോ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.