• Mon. Aug 18th, 2025

24×7 Live News

Apdin News

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആനയൂട്ടിന് എത്തിച്ച ആനകള്‍ ഇടഞ്ഞത് പരിഭ്രാന്തി പരത്തി

Byadmin

Aug 18, 2025



തൃശൂര്‍: ആനയൂട്ടിന് എത്തിച്ച ആനകള്‍ ഇടഞ്ഞത് പരിഭ്രാന്തി പരത്തി.കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആണ് സംഭവം.

കൊളക്കാടന്‍ കുട്ടിശങ്കരന്‍ എന്ന ആനയും അമ്പാടി മഹാദേവന്‍ എന്ന ആനയുമാണ് തമ്മില്‍ ഇടഞ്ഞത്.ആനയൂട്ട് കഴിഞ്ഞ് മടങ്ങവെ കൊട്ടിലായ്‌ക്കാല്‍ ക്ഷേത്ര നടയില്‍ തൊഴുന്നതിനിടെ കൊളക്കാടന്‍ കുട്ടിശങ്കരന്‍ അമ്പാടി മഹാദേവനെ കുത്താന്‍ ശ്രമിച്ചു.

ഇതിനിടെ കൊളക്കാടന്‍ കുട്ടിശങ്കരന്റെ പുറത്തിരുന്ന പാപ്പാന്‍ ഷൈജു താഴെ വീണ് തോളിന് പരിക്ക് പറ്റി.തുടര്‍ന്ന് പാപ്പാന്‍മാരുടെ നേതൃത്വത്തില്‍ രണ്ട് ആനകളെയും തളച്ചു.സംഭവത്തെ തുടര്‍ന്ന് ഓടി മാറാന്‍ ശ്രമിക്കുന്നതിനിടെ ചിലര്‍ക്ക് വീണുപരിക്കേറ്റു.

.

By admin