
തിരുവനന്തപുരം: സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുമായി നഴ്‌സുമാരുടെ സംഘടന നടത്തിയ ചര്‍ച്ച പൂര്‍ണ്ണമായി ഫലംകണ്ടില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള സ്‌കെയില്‍ അംഗീകരിക്കാനും ഭൂരിപക്ഷം മാനേജ്‌മെന്‌റുകള്‍ തയ്യാറായില്ല. ധാരണയിലെത്താത്ത ആശുപത്രികളില്‍ സമരവുമായി മുന്നോട്ടു പോകാനാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‌റെ തീരുമാനം.
നിലവിലെ ശമ്പളത്തില്‍ അയ്യായിരം രൂപ കൂട്ടി നല്‍കാമെന്നായിരുന്നു പൊതുവെ മാനേജ്‌മെന്റുകളുടെ നിലപാട്.
പിന്നീട് എട്ട് ആശുപത്രികള്‍ നേരിട്ട് സംഘടനയുമായി ചര്‍ച്ച നടത്തി ധാരണയിലെത്തി. ഈ ധാരണ ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കും.