• Mon. Mar 10th, 2025

24×7 Live News

Apdin News

കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ വീണു, തെളിവെടുക്കാനിരിക്കെ സ്വയം വരുത്തിയതെന്ന് സൂചന, ആശുപത്രിയിൽ എത്തിച്ചു

Byadmin

Mar 7, 2025


തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞു വീണു. രാവിലെ 6.30ഓടെയായിരുന്നു സംഭവം. കൊല നടത്തിയ ഇടങ്ങളിലെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്താനിരിക്കെയാണ് സംഭവം. പാങ്ങോട് പൊലീസ് സ്റ്റേഷനിൽ രാവിലെയാണ് സംഭവം.

തുടര്‍ന്ന് അഫാനെ കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.. അഫാൻ സ്വയം പരിക്കേൽപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതി ആത്മഹത്യാ പ്രവണത കാണിക്കുന്നുവെന്നും പൊലീസ് പറയുന്നു. കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രതിക്ക് പ്രാഥമിക ചികിത്സ നൽകി. പിന്നാലെ പാങ്ങോട് സ്റ്റേഷനിലേക്ക് തിരികെയെത്തിച്ചു.



By admin