• Fri. Aug 29th, 2025

24×7 Live News

Apdin News

കൂലിയുടെ ‘എ സര്‍ട്ടിഫിക്കറ്റ്’ പിന്‍വലിക്കണമെന്ന ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി

Byadmin

Aug 28, 2025


രജനികാന്ത് ചിത്രം കൂലിയുടെ എ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. നിര്‍മാതാക്കളുടെ പരാതിയില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് ജസ്റ്റിസ് ടിവി തമിഴ്സെല്‍വി നിരീക്ഷിച്ചു.

നേരത്തെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്റെ എക്സാമിനിങ് കമ്മിറ്റി ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരുന്നത്. ചിത്രത്തിലെ വയലന്‍സ് ചൂണ്ടിക്കാട്ടിയാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. പിന്നാലെ ഈ തീരുമാനം റിവൈസിങ് കമ്മിറ്റിയും അംഗീകരിച്ചു.

പിന്നാലെ സണ്‍ പിക്ചേഴ്സ് കോടതിയെ സമീപിക്കുകയായിരുന്നു. സമീപകാലത്തിറങ്ങിയ കെജിഎഫ്, ബീസ്റ്റ് തുടങ്ങിയ സിനിമകളിലുള്ള അത്രയും വയലന്‍സ് കൂലിയിലില്ലെന്നും എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ശരിയല്ലെന്നും നിര്‍മാതാക്കള്‍ അവകാശപ്പെട്ടു. എ സര്‍ട്ടിഫിക്കറ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും നിര്‍മാതാക്കള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

അതേസമയം കമ്മിറ്റി നല്‍കിയ എ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ച ശേഷം, പിന്നീട് അതിനെതിരെ വരുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ബോര്‍ഡിന്റെ വാദം. കൂലിയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള തീരുമാനം എക്സാമിനിങ് കമ്മിറ്റിയും റിവൈസിങ് കമ്മിറ്റും ഐക്യഖണ്ഡേനയെടുത്തതാണെന്നും സെന്‍സര്‍ ബോര്‍ഡ് മറുപടി നല്‍കി.

സിനിമയിലെ വയലന്‍സും കൊലപാതകും മദ്യപാനും പുകവലിയും മോശം പദപ്രയോഗങ്ങളും ഉണ്ടെന്നും. അതെല്ലാം സിനിമ കാണുന്ന കുട്ടികളെ സ്വാധീനിക്കുമെന്നാണ് സെന്‍സര്‍ ബോര്‍ഡ് വാദിച്ചത്.

By admin