• Sun. Aug 17th, 2025

24×7 Live News

Apdin News

കൂലി ആദ്യദിനം നേടിയത് 150 കോടി – Chandrika Daily

Byadmin

Aug 17, 2025


ആദ്യം ദിവസത്തില്‍ തന്നെ 150 കോടി കളക്ഷനുമായി കൂലി. ആദ്യം ദിനത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍നേടുന്ന തമിഴ് ചിത്രമെന്ന റെക്കാര്‍ഡാണ് കൂലി നേടിയത്. കളക്ഷന്‍ റെക്കോര്‍ഡ് ഏറ്റവും കൂടുതല്‍ നേടിയിരുന്നത് വിജയ് ചിത്രമായ ലിയോക്കായിരുന്നു. ആദ്യദിനത്തില്‍ തന്നെ 148 കോടി കരസ്ഥമാക്കിയിരുന്നു.

തമിഴ്‌നാട്ടില്‍ മാത്രമായി ആദ്യദിനം നേടിയത് 30 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കേരളം, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്.

കേരളത്തില്‍നിന്ന് 10 കോടി, ആന്ധ്ര-18 കോടി, കര്‍ണാടകയില്‍നിന്ന് 14-15 കോടി രൂപയാണ് റിപ്പോര്‍ട്ടുകള്‍. ആഗോള ബോക്‌സ് ഓഫിസ് കളക്ഷന്‍ ഏകദേശം 75 കോടി വരുമെന്നാണ് റിപ്പോര്‍ട്ട്. കൂലിചിത്രത്തിനു പിന്നാലെ തന്നെ ചിത്രത്തിന്റെ വ്യാജ പതിപ്പും പുറത്തിറങ്ങി.

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റുകളിലും ടെലഗ്രാം ഗ്രൂപ്പുകളിലുമാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ലഭ്യമാകുന്നത്. 240പി റിപ്പുകള്‍ മുതല്‍ പ്രീമിയം ക്വാളിറ്റിയുള്ള 1080പി പ്രിന്റുകള്‍ വരെയുള്ള വിവിധ പതിപ്പുകളില്‍ സിനിമ പ്രചരിക്കുന്നുണ്ട്. ഇത് ബോക്‌സ് ഒഫീസ് കണക്കുകളെ ബാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രജനികാന്തിനെ കൂടാതെ തന്നെ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ഖാനും അതിഥിവേഷത്തില്‍ എത്തുന്നു.

നാഗാര്‍ജുന, ശ്രുതി ഹാസന്‍, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ഉപേന്ദ്ര റാവു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
പ്രീ-ബുക്കിംഗ് വില്‍പ്പനയില്‍ 100 കോടിയിലധികം രൂപ നേടി. ആഗോള ബോക്‌സ് ഓഫിസില്‍ ചിത്രം ഏകദേശം 300 കോടി രൂപ ശേഖരിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൂലി തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുന്നു.



By admin