
വേനല്‍ക്കാലത്ത് കടുത്ത ചൂടിനെ തരണം ചെയ്യാന്‍ ഉപകരണങ്ങള്‍ തിരഞ്ഞെടുക്കാം. എയര്‍ കണ്ടീഷണര്‍, എയര്‍ കൂളര്‍, ഫാനുകള്‍ എന്നിവയെല്ലാമുണ്ട്. എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്നതുമായ എയര്‍ കൂളറുകള്‍ക്ക് വിപണികളില്‍ ആവശ്യക്കാരേറെയാണ്. വിവിധ ബ്രാന്‍ഡുകളില്‍ പല തരത്തിലുളള എയര്‍ കൂളറുകളുണ്ട്. വൈദ്യുതി ബില്ല് അധികമാക്കാതെ ശരീരം കൂളാക്കാന്‍ എയര്‍ കൂളറുകള്‍ വാങ്ങാം. റൂമിന്റെ അളവ്, ടാങ്ക് കപ്പാസിറ്റി എന്നിവയ്‌ക്കനുസരിച്ച് വിവിധ ടൈപ്പുകളിലുളള എയര്‍ കൂളറുകള്‍ തിരഞ്ഞെടുക്കാം.
പേഴ്‌സണല്‍ കൂളര്‍
വിപണികളില്‍ മുന്നിട്ടു നില്‍ക്കുന്നവയാണ് പേഴ്‌സണല്‍ കൂളറുകള്‍. ശുദ്ധമായതും കൂളായതുമായ എയര്‍ ചൂടില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. ചെറിയ മുറികളില്‍ ഉപയോഗിക്കാന്‍ അനുയോജ്യമായവയാണ് പേഴ്‌സണല്‍ കൂളറുകള്‍.
ടവര്‍ കൂളര്‍
വലിയ മുറികളില്‍ ഉപയോഗിക്കാന്‍ അനുയോജ്യമായവയാണ് ടവര്‍ കൂളറുകള്‍. ചെറിയ സമയത്തിനുളളില്‍ തന്നെ വലിയ മുറികള്‍ കൂളാക്കാന്‍ സാധിക്കുമെന്നതാണ് ടവര്‍ കൂളറുകളുടെ പ്രത്യേകത. മീഡിയം സൈസിലുളള റൂമുകളിലേക്കും തിരഞ്ഞെടുക്കാം.
വിന്‍ഡോ കൂളര്‍
മുറികളുടെ ജനാലകളില്‍ ഘടിപ്പിക്കാവുന്ന വിന്‍ഡോ കൂളറുകള്‍ മികച്ച ഓപ്ഷനാണ്. ഹണികോമ്പ് പാഡുകളുളള കൂളറുകള്‍ ദീര്‍ഘനേരം മികച്ച കൂളിംഗ് നല്‍കുന്നു. ചെലവ് കൂടുതലാണെങ്കിലും വൈദ്യുതി ഉപഭോഗം കുറവാണ്.
ഡിസേര്‍ട്ട് കൂളര്‍
ചൂട് കൂടിയതും ഈര്‍പ്പം കുറഞ്ഞതുമായ പ്രദേശങ്ങളില്‍ ഡിസേര്‍ട്ട് കൂളറുകള്‍ ഉപയോഗിക്കാം. എളുപ്പത്തില്‍ വലിയ മുറികളും കൂളാക്കാനാകുമെന്നതാണ് ഡിസേര്‍ട്ട് കൂളറുകളെ വ്യത്യസ്തമാക്കുന്നത്.
എയര്‍ കൂളറുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
വിപണികളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന എയര്‍ കൂളറുകള്‍ എവിടെയാണ് സ്ഥാപിക്കുന്നത് എന്നത് പ്രധാനമാണ്. മുറികളുടെ വലിപ്പം, ഉയരം, പ്രദേശത്തെ ചൂട്, ഈര്‍പ്പം എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ പരിഗണിക്കാം. വാട്ടര്‍ കപ്പാസിറ്റി അനുസരിച്ചും എയര്‍ കൂളറുകള്‍ വാങ്ങാം.
ചെറിയ മുറികളില്‍ പേഴ്‌സണല്‍ കൂളറുകളാണ് ഉചിതം. 150 മുതല്‍ 300 വരെ സ്‌ക്വയര്‍ ഫീറ്റുളള മുറികളില്‍ പേഴ്‌സണല്‍ കൂളറും ടവര്‍ കൂളറും അനുയോജ്യമാണ്. 15 ലിറ്റര്‍ മുതല്‍ 25 ലിറ്റര്‍ വരെ സ്‌റ്റോറേജ് കപ്പാസിറ്റികളുളള എയര്‍ കൂളറുകള്‍ വാങ്ങാം.
600 മുതല്‍ 900 വരെ സ്‌ക്വയര്‍ ഫീറ്റുകളുളള വലിയ മുറികളില്‍ ഡിസേര്‍ട്ട് കൂളറുകളാണ് ഉചിതം. സ്റ്റോറേജ് കപ്പാസിറ്റി 40 ലിറ്ററിന് മുകളിലുളളവ തിരഞ്ഞെടുക്കാം.
പേഴ്‌സണല്‍, സ്‌പോട്ട് കൂളിംഗ് ആവശ്യങ്ങള്‍ക്ക് ടവര്‍, പേഴ്‌സണല്‍ കൂളറുകളാണ് കൂടുതല്‍ അനുയോജ്യം. ഓട്ട്‌ഡോര്‍, ടെറസ് എന്നിവിടങ്ങളില്‍ ഡിസേര്‍ട്ട് കൂളറുകള്‍ ഉചിതമാണ്.