
കോട്ടയം: സംസ്ഥാന സര്‍ക്കാരിനെതിരെ തലശേരി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.കര്‍ഷകര്‍ കൃഷി നിര്‍ത്തി ജയിലിലേക്കു പോകാന്‍ പ്രലോഭിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ജയിലില്‍ നൈപുണ്യമുളള ജോലിക്ക് 650 രൂപ കൂലിയുണ്ട്. നൈപുണ്യമില്ലാത്ത ജോലിക്ക് 560 രൂപയും കൂലിയുണ്ടെന്നത് ചൂണ്ടിക്കാട്ടിയാണ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പരിഹാസം.
കര്‍ഷകരുടെ വോട്ട് ഫിക്സഡ് ബാങ്ക് ഡെപ്പോസിറ്റ് ആണെന്ന് ഒരു മുന്നണിയും കരുതേണ്ടതില്ലഏതു രാഷ്‌ട്രീയവുമായിക്കൊള്ളട്ടെ തങ്ങളുടെ പക്ഷത്തു നില്‍ക്കുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ കര്‍ഷകര്‍ തയാറാണ്. രാപകലില്ലാതെ കഷ്ടപ്പെടുന്ന കര്‍ഷകന്‍ ഇവിടെ എങ്ങനെ ജീവിക്കുന്നുവെന്ന് ആര്‍ക്കും അറിയേണ്ടതില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
റബറിന്‍ന്റെ താങ്ങുവില കര്‍ഷകര്‍ക്കുള്ള താങ്ങ് മാത്രമാണ്. 300 രൂപയെങ്കിലും ലഭിച്ചില്ലെങ്കില്‍ റബര്‍ കര്‍ഷകര്‍ കൃഷി നിര്‍ത്തേണ്ടിവരുമെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
ഇന്‍ഫാം രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ മഹാജൂബിലി ഹാളില്‍ നടന്ന ലീഡേഴ്സ് മീറ്റി (കനവും നിനവും) ല്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി.