തിരുവനന്തപുരം:കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയതിന് പിന്നാലെ ബി.അശോക് അവധിയില്‍.പദവിയില്‍ നിന്ന് മാറ്റിയത് സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്ന് ചൂണ്ടിക്കാട്ടി ബി.അശോക് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കും.
ഈ മാസം 15 വരെയാണ് ബി.അശോക് അവധില്‍ പ്രവേശിച്ചത്. കേര പദ്ധതിക്കായി കൃഷി വകുപ്പിന് ലോക ബാങ്ക് അനുവദിച്ച ഫണ്ട് വകമാറ്റിയതുമായി ബന്ധപ്പെട്ട രേഖ മാധ്യമങ്ങള്‍ക്ക് ലഭിച്ചത് വിവാദമായിരിക്കെയാണ് അശോകിനെ പദവിയില്‍നിന്ന് മാറ്റിയത്.
ട്രൈബ്യൂണല്‍ ഈ മാസം എട്ടു വരെ അവധി ആയതിനാല്‍ അതിനുശേഷമാകും പരാതി നല്‍കുക. പുതുതായി നിയമിച്ച കെടിഡിഎഫ്സി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കേണ്ടതില്ലെന്നാണ് അശോകിന്റെ തീരുമാനം