• Tue. Nov 5th, 2024

24×7 Live News

Apdin News

| കൃഷി വര്‍ധിപ്പിക്കാന്‍ റബര്‍ ബോര്‍ഡിന് അത്യുത്സാഹം, വിലയുടെ കാര്യത്തില്‍ മൗനം, വില ഇടിക്കാന്‍ വിപണിയില്‍ നിന്ന് വിട്ടു നിന്ന് ടയര്‍ ലോബി

Byadmin

Nov 5, 2024


ടയര്‍ ലോബിക്ക് വേണ്ടി റബര്‍ ബോര്‍ഡ് നടത്തുന്ന ആസൂത്രിത നീക്കമാണ് റബര്‍ കൃഷി വ്യാപനമെന്ന ആക്ഷേപമാണ് കേരളത്തിലെ റബര്‍ കര്‍ഷകര്‍ നടത്തന്നത്

rubber board

photo – facebook

കോട്ടയം: റബര്‍ കൃഷി വ്യാപനത്തിന് അത്യുത്സാഹം കാട്ടുന്ന റബര്‍ ബോര്‍ഡിന് കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പ് വരുത്തുന്ന കാര്യത്തില്‍ മൗനം.ഇതിനിടെ വില ഇടിക്കാന്‍ ടയര്‍ ലോബികള്‍ വിപണിയില്‍ നിന്നും വിട്ടുനില്‍ക്കുന്നതും പതിവാക്കി.കേരളത്തിന്റെ മാത്രം സ്വന്തമായിരുന്ന റബര്‍ കൃഷി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചുകൊണ്ടാണ് റബര്‍ ബോര്‍ഡ് റബര്‍ കൃഷി വ്യാപനത്തിനിറങ്ങിയത്.പിന്നീട് ഗോവയിലേക്ക് കൃഷി വ്യാപിപ്പിച്ച റബര്‍ ബോര്‍ഡ് ഇപ്പോള്‍ കര്‍ണാടകയിലും തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും കൃഷി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

ഉല്‍പാദനം കൂടുന്നതോടെ റബറിന്റെ വില ഇടിയും.ടയര്‍ ലോബിക്ക് വേണ്ടി റബര്‍ ബോര്‍ഡ് നടത്തുന്ന ആസൂത്രിത നീക്കമാണ് റബര്‍ കൃഷി വ്യാപനമെന്ന ആക്ഷേപമാണ് കേരളത്തിലെ റബര്‍ കര്‍ഷകര്‍ നടത്തന്നത്.കേരളത്തെ അപേക്ഷിച്ച് വടുക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും തമിഴ്‌നാട്ടിലും ഉല്‍പാദചെലവ് കുറവാണ്. കൂലിയില്‍ തന്നെ വലിയ കുറവുണ്ട്.ഈ കാരണത്താല്‍ സംസ്ഥാനത്തെ റബര്‍ വിലയിലും മുപ്പത് രൂപയോളം കുറവില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ കിട്ടും.ഈ റബറാണ് ടയര്‍ ലോബികള്‍ കേരളത്തിലെത്തിക്കുന്നത്.ഇതിന് പുറമേയാണ് ടയര്‍ ലോബി വിപണിയില്‍ നിന്നും വിട്ടു നില്‍ക്കുന്നത് തുടരുന്നത്. തുടര്‍ച്ചയായി ടയര്‍ ലോബി വിപണിയില്‍ നിന്നും മാറി നില്‍ക്കുന്നത് വീണ്ടും വിലിയിടിവിന് കാരണമാകും. ഇതിനിടെയാണ് കൃഷി വ്യാപനത്തിനുള്ള പദ്ധതികളുമായി റബര്‍ ബോര്‍ഡ് രംഗത്ത് എത്തിയിരിക്കുന്നത്.

ബയോഗ്യാസ് പ്ലാന്റ് പുനര്‍നിര്‍മാണത്തിന് മൂന്നു ലക്ഷം രൂപവരെയായി വര്‍ധിപ്പിച്ചു.ടെട്രാ പാന്‍ (200 എണ്ണം) രൂപ വരെ. 55000
ഷീറ്റിംഗ് ബാറ്ററി- 110000 രൂപ പുകപ്പുര ട്രോളിയുടെ മാറ്റുന്നതിനും (5 എണ്ണം) ചൂള നവീകരണത്തിനും 50000 രൂപവരെയായി ഉയര്‍ത്തി.
പ്രഷര്‍ വാഷര്‍ 6000 രൂപ, സോളാര്‍ ഡ്രിപ്പിംഗ് യൂണിറ്റ് 200,000 രൂപ വരെയും പുതുക്കിയ സ്‌കീമില്‍ ലഭിക്കും. റബര്‍ ഉത്പാദക സംഘങ്ങളുടെ വിവിധ പദ്ധതികളുടെ സഹായത്തില്‍ വലിയ വര്‍ധനയാണ് വരുത്തിയിട്ടുളളത്.

ഗ്രൂപ്പ് സംസ്‌കരണ സെന്ററിന് ആറുലക്ഷം രൂപയോ നിര്‍മാണ ചെലവിന്റെ പകുതിയോ ലഭിക്കും. മാലിന്യ സംസ്‌കരണ പ്ലാന്റിന് അഞ്ചു ലക്ഷമോ ചെലവിന്റെ അന്‍പതുശതമാനമോ എതാണ് കുറവ് എന്നത് ന്ല്‍കും. റബര്‍ പാല്‍ ശേഖരണ ഉപകരണങ്ങള്‍ക്കുള്ള സഹായം: 40,000 രൂപ അല്ലെങ്കില്‍ ചെലവിന്റെ 50 ശതമാനം യന്ത്രവല്‍ക്കരണത്തില്‍ ഒരു യന്ത്രത്തിന് 30,000/ രൂപയോ അല്ലെങ്കില്‍ യഥാര്‍ഥ ചെലവിന്റെ 50 ശതമാനമോ ലഭിക്കും എന്നാല്‍ ഈ സഹായ പദ്ധതികള്‍ വന്‍കിടക്കാര്‍ക്ക് മാത്രമാണ് ലഭിക്കുന്നതെന്നും ഇടത്തരക്കാരായ റബര്‍ കര്‍ഷകര്‍ക്ക് ഇതിന്റെ ഒരു സഹായവും ലഭിക്കിലെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.



By admin