കൊച്ചി: കെഎം ഷാജഹാന്റെ യൂട്യൂബ് ചാനലിനെതിരെ പി.വി. ശ്രീനിജന്‍ എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കി . പ്രതിപക്ഷം എന്ന പേരിലുള്ള യൂട്യൂബ് ചാനലിനെതിരെയാണ് ശ്രീനിജന്റെ പരാതി .
ലൈംഗിക ആരോപണത്തില്‍ തന്നെയും പുകമറയില്‍ നിര്‍ത്തുന്നുവെന്നാണ് പരാതി. ലൈംഗിക ആരോപണത്തില്‍ എറണാകുളം ജില്ലയിലെ സിപിഎം എംഎല്‍എ എന്ന് യൂട്യൂബ് ചാനലില്‍ പരാമര്‍ശിച്ചതില്‍ അപകീര്‍ത്തി ഉണ്ടായെന്നാണ് ശ്രീനിജന്റെ ആരോപണം.
അതിനിടെ ,അപവാദ സൈബര്‍ പ്രചാരണമെന്നാരോപിച്ച് എറണാകുളത്തെ സിപിഎം നേതാവ് കെജെ ഷൈനിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. കെഎം ഷാജഹാനെയും പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെയും പ്രതി ചേര്‍ത്താണ് എഫ്‌ഐആര്‍. അപവാദ പ്രചാരണം പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അറിവോടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആരോപിച്ചു.എന്നാല്‍ സി പി എമ്മിലെ വിഭാഗീയതയാണ് പിന്നിലെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്.