• Mon. Feb 3rd, 2025

24×7 Live News

Apdin News

കെഎസ്ആര്‍ടിസിയില്‍ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് ഇന്നുമുതല്‍

Byadmin

Feb 3, 2025


കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്കിലേക്ക്. ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്. അതേസമയം കെഎസ്ആര്‍ടിസി സിഎംഡി ഡയസ്നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി. പണിമുടക്ക് ഒഴിവാക്കുന്നതിന് സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാതെ പണിമുടക്കില്‍നിന്നു പിന്മാറില്ലെന്നു ടിഡിഎഫ് നേതൃത്വം അറിയിച്ചു.

ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുക, 31 ശതമാനം ഡിഎ കുടിശിക അനുവദിക്കുക, ദേശസാല്‍കൃത റൂട്ടുകളുടെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

അതേസമയം എല്ലാ മാസവും അഞ്ചാം തിയ്യതിക്കു മുമ്പായി ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും മാസം പകുതിയോടെയാണ് നല്‍കുന്നതെന്ന് ടിഡിഎഫ് നേതൃത്വം പറയുന്നു. സമരത്തിന്റെ പ്രധാന കാരണവും ഇതാണെന്ന് അവര്‍ പറഞ്ഞു.

 

By admin