തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ അനന്തപുരി ക്ഷേത്രദര്‍ശന യാത്രയ്‌ക്ക് തുടക്കം. നഗരത്തിലെ പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തിന് മുന്നില്‍ നിന്ന് കെഎസ്ആര്‍ടിസിയുടെ അനന്തപുരി ക്ഷേത്രദര്‍ശനം യാത്ര ആരംഭിച്ചു.
പഴവങ്ങാടി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് രാവിലെ 6.15 മുതല്‍ 6.40 വരെ ആറ്റുകാല്‍ ക്ഷേത്ര ദര്‍ശനം.. ശേഷം 6.55 മുതല്‍ 7.20 വരെ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ ചെലവഴിക്കും.
തുടര്‍ന്ന് കരിക്കകം ക്ഷേത്രത്തില്‍ 7.50 ന് ബസഎത്തിച്ചേരും. 8..20 വരെ കരിക്കകം ക്ഷേത്രപരിസരത്ത് പാര്‍ക്ക് ചെയ്യും. 8.30 മുതല്‍ 8.50 വരെ വെണ്‍പാലവട്ടം ക്ഷേത്രത്തില്‍ അനന്തപുരി ദര്‍ശന തീര്‍ത്ഥാടകര്‍ ചെലവിടും. 9.20 ന് തീര്‍ത്ഥാടകരെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ എത്തിക്കും. ടിക്കറ്റ് നിരക്ക് 150 രൂപയാണ. ww.online skrtcswift.com എന്ന സൈറ്റില്‍ പ്രവേശിച്ച് Travelling From:ANANTHAPURI DARSHANAM GOING TO: TEMPLE PACKAGE എന്ന് എന്റര്‍ ചെയ്ത് സീറ്റ് സെലക്ട് ചെയ്യാവുന്നതാണ്. തമ്പാനൂര്‍ റിസര്‍വ്വേഷന്‍ കൗണ്ടറിലൂടെയും, ശേഷിക്കുന്ന സീറ്റുകളില്‍ ബസില്‍ നേരിട്ടും ബുക്കിംഗ് ഉണ്ടായിരിക്കും. വിശദവിവരങ്ങള്‍ക്ക് 9995986658, 9447479789 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.