• Sun. Dec 22nd, 2024

24×7 Live News

Apdin News

കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്ര ബസ് വഴിയിലായി, പണം തിരികെ നല്‍കാതെ പകരമെത്തിയ ബസില്‍ കയറില്ലെന്ന് യാത്രക്കാര്‍, രാത്രി വൈകിയും പ്രതിഷേധം

Byadmin

Dec 16, 2024


ഇടുക്കി:കെ എസ് ആര്‍ ടി സിയുടെ ഉല്ലാസ യാത്ര ബസ് വഴിയിലായതിനെ തുടര്‍ന്ന് യാത്രക്കാരുടെ പ്രതിഷേധം. ചാലക്കുടിയില്‍ നിന്ന് ഇടുക്കിയിലേക്ക് വന്ന ബസാണ് പണിമുടക്കിയത്.

മാങ്കുളത്ത് വച്ചാണ് ബസ് പണിമുടക്കിയത്. ഇതു മൂലം മണിക്കൂറുകളാണ് യാത്രക്കാര്‍ വഴിയിലായത്.

ബസ് കേടായ ഉടന്‍ മൂന്നാര്‍ ഡിപ്പോയില്‍ വിവരമറിയിച്ചിട്ടും പകരം ബസെത്തിയത് മണിക്കൂറുകള്‍ ഏറെ കഴിഞ്ഞാണ്. മൂന്നാറില്‍ നിന്ന് ഒരു മണിക്കൂര്‍ കൊണ്ട് തന്നെ ബസെത്തിക്കാമെന്നിരിക്കെയാണ് ഇതെന്ന് ഉല്ലാസയാത്രക്കെത്തിയ യാത്രക്കാര്‍ ചൂണ്ടിക്കാട്ടി.

ഇതോടെ മുടക്കിയ പണം തിരികെ നല്‍കാതെ പകരമെത്തിയ ബസില്‍ കയറില്ലെന്ന നിലാപാടെടുത്ത് ഞായറാഴ്ച രാത്രി വൈകിയും പ്രതിഷേധിക്കുകയാണ് യാത്രക്കാര്‍ . പ്രശ്‌ന പരിഹാരത്തിനായി ശ്രമം നടക്കുന്നു.



By admin