തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് വീണ് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു. കൊല്ലം സ്വദേശിനി മറിയത്തിനാണ് പരിക്കേറ്റത്.പാപ്പനംകോട് ശ്രീചിത്ര എന്‍ജിനീയറിംഗ് കോളേജിലെ എംടെക് വിദ്യാര്‍ഥിനിയാണ്.
വെളളിയാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം. ബന്ധു വീട്ടില്‍ നിന്നും കോളേജിലേക്ക് പോകുന്നതിനായി പാറവിളയ്‌ക്ക് സമീപം അഞ്ചാം കല്ല് ബസ് സ്റ്റോപ്പില്‍ നിന്നുമാണ് മറിയ ബസില്‍ കയറിയത്.
ബാഗിന്റെ വള്ളി വാതിലിന്റെ ലോക്കില്‍ കുടുങ്ങിയതാണ് വാതില്‍ തുറക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം തലയ്‌ക്ക് ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥിനിയെ ഉടന്‍ അമ്പലത്തറ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ചാക്കയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.