
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിക്കു നേരെ സഹയാത്രികന്‍ ലൈംഗിക അതിക്രമം നടത്തുന്ന വിഡിയോ പുറത്തു വന്നു. വെള്ളറട ഡിപ്പോയിലെ ബസില്‍ കാട്ടാക്കട ഭാഗത്തു വച്ചാണ് സംഭവം.
പെണ്‍കുട്ടിയുടെ അടുത്തിരുന്ന യാത്രക്കാരന്‍ ബാഗ് മറച്ചുവച്ച് ശരീരത്തില്‍ പിടിച്ചു. വിഡിയോ പകര്‍ത്തിയ പെണ്‍കുട്ടി കൈ തട്ടിമാറ്റി ബഹളം വയ്‌ക്കുകയും അക്രമിയെ മര്‍ദ്ദിക്കുകയും ചെയ്തു.
തന്നെ ഉപദ്രവിച്ച ആളെ ഇറക്കിവിടണമെന്ന പെണ്‍കുട്ടിയുടെ ആവശ്യത്തെ തുടര്‍ന്ന് കണ്ടക്ടര്‍ എത്തി ബസ് നിര്‍ത്തി യാത്രക്കാരനെ ഇറക്കിവിട്ടു.അതേസമയം,പെണ്‍കുട്ടിക്കു പരാതി ഇല്ലാത്തതിനാലാണ് പൊലീസില്‍ വിവരം അറിയിക്കാതിരുന്നതെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്.