
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച എസ്ഡിപിഐ നേതാവ് അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ കോതപറമ്പ് സ്വദേശി എം.കെ. ഷമീറാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യവെയാണ് ഇയാള്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്.. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
എസ്ഡിപിഐ മുന്‍ മണ്ഡലം സെക്രട്ടറിയും എസ്ഡിടിയു സംസ്ഥാന നേതാവുമാണ് അറസ്റ്റിലായ ഷമീര്‍. കെഎസ്ആര്‍ടിസി ബസില്‍ വച്ച് പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിനിലവില്‍ ഇയാള്‍ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലാണ്.