• Fri. May 9th, 2025

24×7 Live News

Apdin News

കെഎസ്ആർടിസി സ്റ്റേഷൻമാസ്റ്റർ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസിടിച്ച് മരിച്ചു

Byadmin

May 8, 2025


തിരുവനന്തപുരം: തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച് കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥൻ മരിച്ചു. പാറശാല ഡിപ്പോയിലെ സ്‌റ്റേഷന്‍ മാസ്റ്റര്‍ നെയ്യാറ്റിന്‍കര ഊരുട്ടുകാല സ്വദേശി ആർ വി ജയശങ്കറാണ് മരിച്ചത്.

ഇന്നലെ കളിയിക്കാവിളയിലെ ഡ്യൂട്ടി പൂർത്തിയാക്കി ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. കുറുകുട്ടിക്ക് സമീപത്തെ പെട്രോള്‍ പമ്പിന് മുന്‍വശത്തുവെച്ച് എതിരെ വന്ന തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ജയശങ്കറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.

By admin