• Sat. Sep 13th, 2025

24×7 Live News

Apdin News

കെഎസ്യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കി: സിഐ ഷാജഹാന് കാരണം കാണിക്കല്‍ നോട്ടീസ്

Byadmin

Sep 13, 2025



തൃശൂര്‍: കെഎസ്യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ വടക്കാഞ്ചേരി സിഐ ഷാജഹാന് കാരണം കാണിക്കല്‍ നോട്ടീസ്. വടക്കാഞ്ചേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

മുള്ളൂര്‍ക്കരയില്‍ കെഎസ്യു- എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതികളായ കെഎസ്യു പ്രവര്‍ത്തകരെ മുഖം കറുത്ത തുണി കൊണ്ട് മൂടിയാണ് കോടതിയില്‍ ഹാജരാക്കിയത്.

വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവരെ എന്തിനാണ് ഇത്തരത്തില്‍ കൊണ്ടുവന്നതെന്ന് കോടതി ചോദിച്ചു. ആഴ്‌ച്ചകള്‍ക്ക് മുമ്പാണ് മുള്ളൂര്‍ക്കരയില്‍ കെഎസ്യു-എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. സംഭവത്തെ തുടര്‍ന്ന് ചില കെഎസ്യു നേതാക്കള്‍ ഒളിവില്‍ പോയിരുന്നു.

By admin