ന്യൂദെൽഹി:പഞ്ചാബിൽ എഎപി നൽകിയ വാഗ്ദാനങ്ങൾ സർക്കാർ പാലിക്കാത്തതിലുള്ള പ്രതിഷേധവുമായി സംസ്ഥാനത്ത് നിന്നുള്ള വനിതകൾ ഡൽഹിയിലെത്തി എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. വനിതകളെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി.
” പഞ്ചാബിലെ സ്ത്രീകളെ ചതിച്ചത് പോലെ നിങ്ങൾ ഡൽഹിയിലെ സ്ത്രീകളെ വഞ്ചിക്കരുത്. ഞങ്ങൾക്ക് പറയാനുള്ളത് ഡൽഹിക്കാരോടാണ്. അതിനാണ് ഞങ്ങൾ അമൃത്സസറിൽ നിന്നും ഇവിടെ വന്നത്. പഞ്ചാബിലെ സ്ത്രീകൾക്ക് വാഗ്ദാനം ചെയ്ത പ്രതിമാസം 1000 രൂപയെന്ന കാര്യത്തിൽ എഎപി ഭഗവന്ത് മാൻ സർക്കാരും പാർട്ടിയും പിന്നോട്ട് പോകുകയാണ്. അവർ കള്ളം പറഞ്ഞാണ് സർക്കാർ രൂപീകരിച്ചത്. ഞങ്ങൾ ഗുരുദാസ്പൂരിൽ നിന്നാണ് വരുന്നത്. അവിടെയുള്ള ആളുകൾ ദരിദ്രരാണ്. അവർ വാഗ്ദാനം ചെയ്ത 1000 രൂപ നൽകുന്നില്ല. ചില സ്ത്രീകൾ വ്യക്തമാക്കി.
മുഖ്യമന്ത്രി മഹിള സമ്മാൻ യോജന എന്ന ഡിസംബർ 22 ന് കെജ്‌രിവാൾ നടത്തിയ തിരഞ്ഞെടുപ്പ് വാഗ്ദാനം വിവാദമായ പശ്ചാത്തലത്തിലായിരുന്നു പഞ്ചാബിൽ നിന്നുള്ള സ്ത്രീകളുടെ പ്രതിഷേധം.