തിരുവനന്തപുരം: കെടിയു, ഡിജിറ്റില്‍ സര്‍വകലാശാലകളിലെ വിസി നിയമനത്തോടനുബന്ധിച്ച് സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള വിദഗ്ധരുടെ പട്ടിക കൈമാറി ഗവര്‍ണര്‍.നാലുപേരുടെ പട്ടികയാണ് സംസ്ഥാന സര്‍ക്കാരിന് ഗവര്‍ണര്‍ കൈമാറിയത്.
സര്‍ക്കാരും ഗവര്‍ണറും പട്ടിക പരസ്പരം കൈമാറണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. സര്‍ക്കാര്‍ ഇതുവരെ ഗവര്‍ണറുടെ അഭിഭാഷകന് പട്ടിക കൈമാറിയിട്ടില്ല.
കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. വി സി നിയമന വിഷയത്തില്‍ രാഷ്‌ട്രീയാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനെ ഗവര്‍ണര്‍ എതിര്‍ത്തിരുന്നു.
.