• Sun. Jan 19th, 2025

24×7 Live News

Apdin News

കെട്ടുംകെട്ടി കുംഭമേളയ്‌ക്ക്….വിശ്വാസത്തിന്റെ ഈ പവിത്രത കമ്മ്യൂണിസ്റ്റ്, യുക്തിവാദ, ജിഹാദി കേരളത്തിന് മനസ്സിലാകുമോ?

Byadmin

Jan 19, 2025



പ്രയാഗ് രാജ് : പരിപാവനമായ വിശ്വാസം….അത് കമ്മ്യൂണിസ്റ്റ്, യുക്തിവാദ, ജിഹാദി കേരളത്തിന് മനസ്സിലാകാന്‍ കുറച്ച് സമയമെടുക്കും. എന്നാല്‍ വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലെ ഹൈന്ദവജനതയ്‌ക്ക് മഹാകുംഭമേള ഒരു പവിത്രമായ ആചാരമാണ്. വാസുകി എന്ന പാമ്പിനെ ഉപയോഗിച്ച് പാലാഴി കടയുമ്പോള്‍ പുറത്ത് വന്ന അമൃതിന്റെ കുംഭത്തില്‍ നിന്നും ഏതാനും അമൃതത്തുള്ളികള്‍ ചിതറി വീണ ഇടം. അതാണ് പ്രയാഗ് രാജ്. അവിടെ പുണ്യനദികളായ ഗംഗ, യമുന സരസ്വതി നദികള്‍ സംഗമിക്കുന്ന ത്രിവേണീ സംഗമത്തിലെ സ്നാനം സകലപാപങ്ങളെയും കഴുകിക്കളയുമെന്നും മോക്ഷം നല്‍കുമെന്നും അവര്‍ ശരിക്കും വിശ്വസിക്കുന്നു.

സയന്‍റിഫിക് ടെംപറിലല്ല സാധാരണക്കാരന്റെ ജീവിതം ഓടുന്നത്. അവിടെ പ്രതീക്ഷയുടെ വെള്ളിവെളിച്ചം പകരുന്നത് ദാസ് കാപിറ്റലുമല്ല. ദൈവത്തിലുള്ള ഉടയാത്ത വിശ്വാസമാണ്. അതാണ് കുംഭമേളയിലെ സാധാരണക്കാരായ കോടികള്‍ അവരുടെ വസ്ത്രങ്ങളും പാത്രങ്ങളും കുത്തിനിറച്ച ബാഗുകളുമായി പ്രയാഗ് രാജിന്റെ മണ്ണില്‍ എത്തുന്നത്. അവര്‍ അവിടെ എത്തുന്നത് പലവിധ സമ്മര്‍ദ്ദങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന ജീവിതത്തില്‍ ഇത്തിരി ആത്മീയ ശാന്തിയുടെ ശര്‍ക്കര നുണയുവാനാണ്.

ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയുള്ള 45 ദിവസങ്ങളില്‍ ഏകദേശം 40 കോടി ജനങ്ങള്‍ ഇവിടെ എത്തിച്ചേരുമെന്ന് പറയുന്നു. ഇവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. പട്ടിണിയും അര്‍ധപട്ടിണിയും പരിവട്ടവും ഉള്ളവര്‍. പിന്നെ കൂറെ സന്യാസിമാര്‍….എല്ലാവരുടെയും ലക്ഷ്യം ത്രിവേണി സംഗമത്തില്‍ മുങ്ങിനിവരുക എന്നത് തന്നെ. കോടിക്കണക്കിന് മനുഷ്യര്‍ എന്തിനാണ് അല്ലെങ്കില്‍ ഏതാനും കിലോമീറ്റര്‍ ദൂരമുള്ള ഈ നഗരത്തില്‍ തിക്കിയും തിരക്കിയും ഉന്തിയും തള്ളിയും ശിവമന്ത്രം ഉരുവിട്ട് നീങ്ങുന്നത്. പുണ്യം തേടിത്തന്നെയാണ് ഈ യാത്ര.

By admin