• Thu. Jan 22nd, 2026

24×7 Live News

Apdin News

കെ.എം.ഷാജിയുടെ കണ്ടെത്തല്‍ കണ്ടോ വെള്ളാപ്പള്ളി പറഞ്ഞത് അപരമതവിദ്വേഷവും ഷാജിയുടേത് സ്വന്തം മതസ്നേഹവുമെന്ന്

Byadmin

Jan 21, 2026



തിരുവനന്തപുരം: മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജിയുെട പ്രസ്താവനയില്‍ നിന്നാണ് വെള്ളാപ്പള്ളിയുടെ രോഷം ഉണര്‍ന്നത്. “ഞങ്ങള്‍ക്ക് മതമാണ്, മതമാണ്, മതമാണ് പ്രശ്നം…അത് ഞങ്ങളുടെ ഐഡന്‍റിറ്റിയാണ്. കൊക്കിലെ ശ്വാസം നിലയ്‌ക്കുന്നത് വരെ മതം തന്നെയാണ് ഞങ്ങളു‍ടെ വിശ്വാസത്തിന്റെ അടിത്തറ”- ഇതായിരുന്നു ഷാജിയുടെ പ്രസംഗത്തിലെ ഒരു വിവാദഭാഗം. ഇതോടെ ഷാജി മതേതരനാണ് എന്ന ബോധം മലയാളികള്‍ക്ക് നഷ്ടമായി.

ഹിന്ദുക്കള്‍ ഒന്നിക്കണം ബ്രാഹ്മണന്‍ മുതല്‍ ഒന്നിച്ച് നിന്നാല്‍ പല കാര്യങ്ങള്‍ക്കും മാറ്റമുണ്ടാക്കാന്‍ സാധിക്കും എന്നാണ് വെള്ളാപ്പള്ളി നടേശന്‍ കോട്ടയത്തെ എസ് എന്‍ഡിപി യോഗത്തില്‍ ആദ്യം പ്രസംഗിച്ചത്. പിന്നീട് നായാടി മുതല്‍ നസ്രാണി വരെ ഒന്നിക്കണമെന്ന പുതിയ മുദ്രാവാക്യമുയര്‍ത്തുന്നതിലേക്ക് വെള്ളാപ്പള്ളി മാറി. ഇതോടെയാണ് വെള്ളാപ്പള്ളിയും സജി ചെറിയാനും പറയുന്നത് അപരമതവിദ്വേഷണമാണെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ കെ.എം. ഷാജി ശ്രമിക്കുന്നത്. വെള്ളാപ്പള്ളിക്ക് ഇസ്ലാമോഫോബിയ ആണ് എന്ന് വരുത്തിത്തീര്‍ക്കാനാണ് കെ.എം.ഷാജിയുടെ ശ്രമം.

കേരളത്തില്‍ മുസ്ലിം മതവിഭാഗത്തിലെ ജനസംഖ്യാവര്‍ധനവില്‍ വെള്ളാപ്പള്ളി അസ്വസ്ഥത പ്രകടിപ്പിച്ചത് കണക്കുകള്‍ നിരത്തിയാണ്. മലപ്പുറത്ത് നിയമസഭാ സീറ്റ് വര്‍ധിപ്പിക്കാന്‍ പ്രൊഡക്ഷന്‍ കൂട്ടുകയാണെന്നും ഈഴവസമുദായത്തിലെ പെങ്ങന്മാരും പ്രോഡക്ഷന്‍ നിര്‍ത്തരുതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
കേരളത്തിലേത് ജനാധിപത്യമല്ല, മതാധിപത്യമാണെന്നും വൈകാതെ കേരളത്തിലെ കാര്യങ്ങള്‍ക്കെല്ലാം മലപ്പുറത്ത് പോയി ചോദിക്കേണ്ട അവസ്ഥ വരുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. മുസ്ലിം ലീഗ് നേതാവിനെ മുഖ്യമന്ത്രിയാക്കേണ്ടിവരുന്ന സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. ഇത് തെല്ലൊന്നുമല്ല മുസ്ലിം ലീഗിനെ ചൊടിപ്പിച്ചത്.

മലപ്പുറത്ത് ഇപ്പോള്‍ 16 നിയോജകമണ്ഡലങ്ങളാണ് ഉള്ളത്. കൊണ്ടോട്ടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, മലപ്പുറം, മങ്കട, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, തവനൂര്‍, കോട്ടക്കല്‍, പൊന്നാനി എന്നിവയാണ് ഈ 16 മണ്ഡലങ്ങള്‍. നേരത്തെ 12 നിയമസഭാ മണ്ഡലങ്ങളേ മലപ്പുറത്തിന് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ 2011ല്‍ നിയമസഭാ മണ്ഡല പുനര്‍നിര്‍ണ്ണയം നടത്തിയപ്പോള്‍ ഏറനാട്, തവനൂര്‍, കോട്ടക്കല്‍, വള്ളിക്കുന്ന് എന്നീ നാല് മണ്ഡലങ്ങള്‍ കൂടി മലപ്പുറം ജില്ലയോട് കൂട്ടിച്ചേര്‍ക്കപ്പെടുകയായിരുന്നു. ഇതോടെയാണ് മലപ്പുറം ജില്ലയുടെ മണ്ഡലങ്ങള്‍ 12ല്‍ നിന്നും 16ലേക്ക് ഉയര്‍ന്നത്.

അതേ സമയം നിയമസഭാ മണ്ഡല പുനര്‍നിര്‍ണ്ണയം നടക്കുമ്പോള്‍, ചില ജില്ലകളില്‍ സീറ്റുകള്‍ കുറഞ്ഞുപോയിരുന്നു. ഉദാഹരണത്തിന് മധ്യകേരളത്തില്‍. കോട്ടയം ജില്ലയില്‍ 10 നിയോജകമണ്ഡലം ഉള്ളത് 2011ല്‍ 9 നിയോജകമണ്ഡലങ്ങളായി കുറഞ്ഞു. അതേ സമയമാണ് മലപ്പുറത്ത് നാല് നിയമസഭാ മണ്ഡലങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. നിമയസഭാ മണ്ഡലങ്ങളുടെ അതിരുകള്‍ നിശ്ചയിക്കുന്നത് ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ്. മലപ്പുറം ജില്ലയിലെ ജനസംഖ്യയില്‍ നല്ലൊരു കുതിപ്പുണ്ടായപ്പോഴാണ് അവിടെ നാല് പുതിയ നിയമസഭാ മണ്ഡലങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. അതേ സമയം ഹിന്ദുക്കളും ക്രിസ്ത്യാനികളും കൂടുതലുള്ള കോട്ടയത്ത് ജനസംഖ്യ കുറഞ്ഞതിനാല്‍ അവിടുത്തെ നിയമസഭാ മണ്ഡലം 10ല്‍ നിന്നും 9 ആയി കുറഞ്ഞു.

വെള്ളാപ്പള്ളി ആരോപിച്ചതുപോലെ സ്വാഭാവികമായ ജനസംഖ്യാ വര്‍ധനവ് മലപ്പുറത്ത് ഉണ്ടായിട്ടുണ്ട്. 2011ലെ സെന്‍സസ് പ്രകാരമുള്ള കണക്ക് പരിശോധിക്കുമ്പോള്‍ കേരളത്തിലെ ആകെ ജനസംഖ്യ 30,34, 6061ആയിരുന്നു (മൂന്ന് കോടി മുപ്പത്തിനാല് ലക്ഷത്തി ആറായിരത്തി അറുപത്തൊന്ന് പേര്‍).
മലപ്പുറത്ത് മാത്രം ജനസംഖ്യ 41,12920 (നാല്‍പത്തൊന്ന് ലക്ഷത്തി പന്ത്രണ്ടായിരത്തി തൊള്ളായിരത്തി ഇരുപത്) ആണ്.കേരളത്തില്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച് കൂടുതല്‍ ജനസംഖ്യ ഉള്ളത് മലപ്പുറത്താണ്. എന്നാല്‍ മധ്യജില്ലകളില്‍, അതായത് ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങള്‍ കൂടുതലുള്ള ജില്ലകളില്‍ ജനസംഖ്യ കുറയുകയുമാണ്. 19 ലക്ഷമാണ് കോട്ടയത്തെ 2011ലെ ജനസംഖ്യ. ഇടുക്കിയില്‍ ഇത് 11 ലക്ഷമാണ്. എറണാകുളത്ത് 32 ലക്ഷം. തൃശൂരില്‍ 31 ലക്ഷം. ആലപ്പുഴയില്‍ അത് 21 ലക്ഷം. മലപ്പുറത്ത് ജനസംഖ്യ ഉയര്‍ന്നത് തന്നെയാണ് ഇരിക്കുന്നു എന്ന് മാത്രമല്ല, അത് അതിവേഗം കുതിച്ചുയരുമ്പോള്‍ ഹിന്ദു, ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ കൂടുതലുള്ള കേരളത്തിലെ മധ്യജില്ലകളിലെ ജനസംഖ്യ കുറയുകയുമാണ്.

By admin