
തിരുവനന്തപുരം: കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതിനെ വിമര്‍ശിച്ച് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. കെ സുധാകരന്‍ പ്രതിനിധീകരിക്കുന്ന സമുദായം മുച്ചൂടും തഴയപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കെ സുധാകരന്‍ പങ്കെടുത്ത പരിപാടിയിലാണ് സ്വാമി സച്ചിദാനന്ദ ഇങ്ങനെ വിമര്‍ശിച്ചത്.അതേസമയം സ്വാമി സച്ചിദാനന്ദയുടെ പരാമര്‍ശം വ്യക്തിപരമായ അഭിപ്രായമെന്ന് കെ സുധാകരന്‍ പ്രതികരിച്ചു.
കെ സുധാകരനെ സ്നേഹിക്കുന്ന വലിയ ഒരു ജനവിഭാഗം ദുഃഖത്തിലാണ് .കാരണം അദ്ദേഹം നേതൃത്വ പദവിയില്‍ അര്‍ഹിക്കുന്ന സ്ഥാനത്ത് നിന്ന് പിന്തള്ളപ്പെട്ടിരിക്കുന്നു.
ആരോഗ്യപ്രശ്നങ്ങളുടെ പേരിലാണ് സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയത്. എന്നാല്‍ ദേശീയ അധ്യക്ഷനേക്കാള്‍ ആരോഗ്യം സുധാകരനുണ്ട്. കെ സുധാകരന്‍ തഴയപ്പെട്ടത് എന്തുകൊണ്ടെന്ന് ചിന്തിക്കണം. കെ സുധാകരന്‍ പ്രതിനിധീകരിക്കുന്ന സമുദായം മുച്ചൂടും തഴയപ്പെടുന്നുണ്ടെന്ന് നാലുവര്‍ഷം മുന്‍പ് രാഹുല്‍ഗാന്ധി ശിവഗിരിയില്‍ എത്തിയപ്പോള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കെ ബാബു മാത്രമായിരുന്നു സമുദായത്തില്‍ നിന്ന് എംഎല്‍എ ആയി ഉണ്ടായിരുന്നത്. ഒരു വാര്‍ഡില്‍ പോലും മത്സരിക്കാന്‍ അനുവദിക്കുന്നില്ല എന്ന പരാതി ശിവഗിരി മഠത്തില്‍ എത്തുന്നു . എല്ലാ സമുദായത്തിനും അര്‍ഹതപ്പെട്ടത് നല്‍കിയില്ലെങ്കില്‍ ഇനിയും പിന്തള്ളപ്പെടുമെന്ന് സംശയം വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.