
തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നുവെന്ന കുറ്റപ്പെടുത്തലുമായി ധനമന്ത്രി കെ എൻ ബാലഗോപാലന്റെ ബജറ്റ് അവതരണം. ഫെഡറിലസം ഇന്ത്യയുടെ ആത്മാവാണെന്നും അത് തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക അവകാശങ്ങളില്‍ കടന്നുകയറി ഫെഡറലിസം തകര്‍ക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയുള്ള പ്രതിഷേധം ബജറ്റിൽ രേഖപ്പെടുത്തുകയാണെന്നും കെഎൻ ബാലഗോപാൽ വ്യക്തമാക്കി.
കേന്ദ്രം സംസ്ഥാനത്തിനുള്ള നികുതി വിഹിതം വെട്ടിക്കുറയ്‌ക്കുകയാണെന്നും വായ്‌പാ പരിധി കുറച്ചുവെന്നും തൊഴിലുറപ്പ് പദ്ധതിയുടെ അന്ത്യത്തിന്റെ ആരംഭം കുറിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ സംസ്ഥാനത്തോടുള്ള അഗവണനക്കിടയിലും സംസ്ഥാനം പിടിച്ചുനിന്നു. വികസനത്തിൽ കുറവുണ്ടായിട്ടില്ല. തൊടു ന്യായം പറഞ്ഞ് കേന്ദ്രം അര്‍ഹമായ വിഹിതം വെട്ടുകയാണ്. സംസ്ഥാനത്തിന്റെ കടം താങ്ങാവുന്ന പരിധിയിലാണെന്നും കെഎൻ ബാലഗോപാൽ പറയുന്നു.
രണ്ടാം എൽഡിഎഫ് സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് അവതരിപ്പിക്കുന്നത് ഏറെ സന്തോഷത്തോടെയെന്ന് പറഞ്ഞ് കൊണ്ടായിരുന്നു ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിച്ചു തുടങ്ങിയത്. ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കിയെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു.കേരളത്തിന്റെ വികസന ക്ഷേമ പദ്ധതികൾ ഓരോന്നായി ചർച്ചക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ട്. പത്ത് വര്‍ഷത്തിനിടെ ന്യൂ നോര്‍മൽ കേരളത്തെ കെട്ടിപടുക്കാനായി എന്ന അവകാശവാദം ബജറ്റിൽ ഉന്നയിച്ചു.