
ന്യൂദല്‍ഹി: എബിവിപി പ്രതിനിധി സംഘം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്രമന്ത്രിമാര്‍ക്ക് നിവേദനം നല്‍കി.
കേന്ദ്ര വനിതാ-ശിശു വികസന വകുപ്പ് മന്ത്രി അന്നപൂര്‍ണ്ണ ദേവി, കേന്ദ്ര കൃഷി- ഗ്രാമവികസന വകുപ്പ് മന്ത്രി ശിവരാജ് സിങ് ചൗഹാന്‍, കേന്ദ്ര യുവജനകാര്യ- കായിക വകുപ്പ് മന്ത്രി ഡോ. മന്‍സൂഖ് മാണ്ഡവ്യ എന്നിവര്‍ക്കാണ് നിവേദനം നല്‍കിയത്.
ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കിയുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്രമന്ത്രിമാരുമായി വിശദമായ ചര്‍ച്ചകളും നടത്തി. ഡെറാഡൂണില്‍ നടന്ന ദേശീയ സമ്മേളനത്തില്‍ പാസാക്കിയ പ്രമേയങ്ങളുടെയും ലഭിച്ച നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ തയാറാക്കിയ നിവേദനങ്ങളാണ് കേന്ദ്രമന്ത്രിമാര്‍ക്ക് സമര്‍പ്പിച്ചതെന്ന് വീരേന്ദ്ര സിങ് സോളങ്കി അറിയിച്ചു.