• Thu. Apr 24th, 2025

24×7 Live News

Apdin News

കേന്ദ്രസര്‍ക്കാരിനെതിരെ വ്യാജവാര്‍ത്തകളുമായി സമൂഹമാധ്യമങ്ങളില്‍ ആക്രമണം നടത്തി ചിലര്‍

Byadmin

Apr 24, 2025



ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ ഇന്ത്യയ്‌ക്കകത്തും പുറത്തും ഉള്ളവരും സിനിമാമേഖലയില്‍ നിന്നുള്ളവരും അപലപിക്കുമ്പോഴും സമൂഹമാധ്യമങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിഷം ചീറ്റി ചില കാമ്പയിനുകള്‍ ഊര്‍ജ്ജിതം. ഇതില്‍ രണ്ട് വീഡിയോ പോസ്റ്റുകളാണ് കൂടുതലായി എക്സില്‍ പ്രചരിക്കുന്നത്.

ഒരാള്‍ മറ്റൊരാളെ തോളിലേറ്റി നടക്കുന്ന വീഡിയോ കാണിച്ച് കശ്മീരി മുസ്ലിം ഒരു ടൂറിസ്റ്റിനെ രക്ഷപ്പെടുത്തി എന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും ഇത് നിരവധി പേരാണ് പങ്കുവെയ്‌ക്കുന്നത്. സ്വന്തം ജീവന്‍ പണയപ്പെടുത്തി അപരിചിതനായ ടൂറിസ്റ്റിനെ പഹല്‍ഗാമില്‍ ഭീകരരുടെ പിടിയില്‍ നിന്നും രക്ഷപ്പെടുത്തിയ കശ്മീര്‍ മുസ്ലിമിനെ നിങ്ങള്‍ സംശയിക്കുന്നു എന്ന് പറഞ്ഞാണ് കേന്ദ്ര സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളില്‍ കറങ്ങുന്ന ഒരു വീഡിയോ.

കശ്മീരില്‍ ഇന്‍റലിജന്‍സും സുരക്ഷാസൈനികരും പരാജയമാണെന്ന് ഒരു ലോക്കല്‍ കശ്മീരി വിളിച്ചുപറയുന്ന വീഡിയോയാണ് സര്‍ക്കാര്‍ വിരുദ്ധര്‍ ആസൂത്രിതമായി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു വീഡിയോ. ഏഴ് ലക്ഷം സൈനികര്‍ കശ്മീരില്‍ ഉണ്ടെന്നും ഇവരെല്ലാം പഹല്‍ഗാമില്‍ ആക്രമണം നടക്കുമ്പോള്‍ എവിടെയായിരുന്നു എന്നുമാണ് ഇയാള്‍ ചോദിക്കുന്നത്. വാസ്തവത്തില്‍ ഏഴ് ലക്ഷം സൂരക്ഷാഉദ്യോഗസ്ഥര്‍ കശ്മീരില്‍ ഉണ്ടെന്ന പ്രസ്താവന വ്യാജമാണ്. ഇന്ത്യന്‍ സേനയുമായി ബന്ധപ്പെട്ട നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡുകളാണ് (എന്‍എസ് ജി) ഉള്ളത്. ഇവര്‍ അത്യധികം അപകടകരമായ സാഹചര്യങ്ങള്‍ ഇടപെട്ട് പ്രവര്‍ത്തിക്കുന്നവര്‍ മാത്രമാണ്. പിന്നെയുള്ളത് ബിഎസ് എഫ്, സിആര്‍പിഎഫ്, എസ്എസ് ബി, സിഐഎസ് എഫ് എന്നിവരാണ്. എന്തായാലും ഇവരുടെ എണ്ണം തീരെ കുറവാണ്. അധികവു ജമ്മു കശ്മീര്‍ പൊലീസും അതിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍റലിജന്‍സ് യൂണിറ്റ് അടക്കമുള്ള വിവിധ വിഭാഗങ്ങളാണ് സജീവമായി ഇവിടെ പ്രവര്‍ത്തിക്കുന്നത്.



By admin