തൊടുപുഴ: കേന്ദ്രസര്‍ക്കാരിന്‌റെ സാക്ഷരതാ പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (ഉല്ലാസ്) ഇടുക്കി ജില്ലയിലെ 20 ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കും. ഇതിനായി ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്‌റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം ചേര്‍ന്ന് പദ്ധതി രൂപ രേഖ തയ്യാറാക്കി. അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുകയാണ് ഉല്ലാസ് പദ്ധതിയുടെ ലക്ഷ്യം. കുറഞ്ഞത് 6000 പേരെ ലക്ഷ്യം വച്ചാണ് പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നത്. പട്ടികജാതി വിഭാഗം 900, പട്ടികവര്‍ഗ വിഭാഗം 300, ന്യൂനപക്ഷ വിഭാഗങ്ങള്‍ 1860, പൊതുവിഭാഗം 2940 പേര്‍ എന്നിങ്ങനെ 4740 സ്ത്രീകളെയും 1260 പുരുഷന്മാരെയുമാണ് തെരഞ്ഞെടുക്കുക. ഗ്രാമപഞ്ചായത്തുകളില്‍ കൂടുതല്‍ നിരക്ഷരരുണ്ടെങ്കില്‍ അവരെയും പദ്ധതിയുടെ ഭാഗമാക്കും. നിരക്ഷരരെ കണ്ടെത്താനായി വോളണ്ടിയര്‍മാര്‍ക്ക്
അടിമാലി, ബൈസണ്‍വാലി, വണ്ടിപ്പെരിയാര്‍, പീരുമേട്, മൂന്നാര്‍, ദേവികുളം, മാങ്കുളം, ചിന്നക്കനാല്‍, ശാന്തന്‍പാറ,വണ്ണപ്പുറം, വാത്തിക്കുടി, അറക്കുളം, കാഞ്ചിയാര്‍, വണ്ടന്‍മേട്, ചക്കുപള്ളം, പാമ്പാടുംപാറ, ഉടുമ്പന്‍ചോല, ഉപ്പുതറ, രാജാക്കാട്,രാജകുമാരി എന്നീ ഇരുപത് ഗ്രാമപഞ്ചായത്തുകളാണ് ഉല്ലാസ് പദ്ധതിക്കായി ജില്ലയില്‍ തെരഞ്ഞെടുത്തിട്ടുള്ളത്.
2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ശുപാര്‍ശകള്‍ക്ക് അനുസൃതമായാണ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്.