ന്യൂദല്‍ഹി: ദസറ, ദീപാവലി ആഘോഷത്തോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തില്‍ മൂന്ന് ശതമാനം ഡിഎ വര്‍ധിപ്പിച്ചു. 55 ശതമാനത്തില്‍ നിന്നും ഡിഎ 58 ശതമാനമാക്കി ഉയര്‍ത്തി.
ഏകദേശം ഒരു കോടിയോളം വരുന്ന കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ഗുണം ലഭിയ്‌ക്കും. 2025 ജൂലായ് ഒന്ന് മുതല്‍ മുന്‍കാലപ്രാബല്യത്തോടെ ഈ ശമ്പള വര്‍ധന നടപ്പാക്കും.