• Wed. Oct 23rd, 2024

24×7 Live News

Apdin News

കേന്ദ്രസര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ മാധബി പുരി ബുച്ചിന് ക്ലീന്‍ ചിറ്റ്; കാലവധി തീരുന്ന 2025 ഫെബ്രുവരി 28 വരെ സെബി അധ്യക്ഷയായി തുടരും

Byadmin

Oct 23, 2024


മുംബൈ: കേന്ദ്രസര്‍ക്കാര്‍ വിവിധ തലങ്ങളില്‍ സെബി അധ്യക്ഷ മാധബി പുരി ബുച്ചിനെതിരായി നടത്തിയ അന്വേഷണത്തില്‍ അവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തി. ഇതനുസരിച്ച് കാലവധി തീരുന്ന 2025 ഫെബ്രുവരി 28 വരെ മാധബി പുരി ബുച്ച് സെബി അധ്യക്ഷയായി തുടരുമെന്നും കേന്ദ്രം അറിയിച്ചു.

കേന്ദ്ര ധനകാര്യമന്ത്രാലയവും മറ്റ് ചില അന്വേഷണ ഏജന്‍സികളുമായി മാധബി പുരി ബുച്ചിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ചത്. എന്നാല്‍ ഒന്നിലും കഴമ്പില്ലെന്ന് കണ്ടെത്തുകയായിരുന്നു. സെബിയിലെ ജീവനക്കാര്‍ മാധബി പുരി ബുച്ച് കൂടുതല്‍ പണിയെടുപ്പിക്കുന്നു എന്ന രീതിയില്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ പരിഹരിക്കപ്പെട്ടതായി പറയുന്നു. ചില ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ലെന്നും പരാതിയുണ്ടായിരുന്നു. എന്നാല്‍ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു. സെബിയുടെ ഉന്നതോദ്യോഗസ്ഥര്‍ ഇനി മുതല്‍ കീഴ്ജീവനക്കാരുടെ കൂടി വികാരം കണക്കിലെടുത്ത് ഭാവിയില്‍ പെരുമാറാമെന്ന രീതിയില്‍ ധാരണയായി. സെബിയുടെ പ്രവര്‍ത്തനസംവിധാനത്തിലെ പോരായ്മകള്‍ നികത്താന്‍ ഉദ്ദേശിച്ച് മാധബി പുരി ബുച്ച് നടപ്പാക്കിയ പരിഷ്കാരങ്ങള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിവിട്ടിരുന്നു. ഇതാണ് ഇപ്പോള്‍ ചര്‍ച്ചയില്‍ പരിഹരിക്കപ്പെട്ടത്. ഇത് പ്രകാരമാണ് 2025 ഫെബ്രുവരി 28 വരെയുള്ള അവശേഷിക്കുന്ന കാലാവധി കൂടി മാധബി പുരി ബുച്ച് പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാധബി പുരി ബുച്ചിനെതിരെ ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതില്‍ വാസ്തവമില്ലെന്ന് കണ്ടെത്തിയിരുന്നു. സെബി അധ്യക്ഷ മാധബി പുരി ബുച്ച് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല‍്കിയതാണ് ഹിന്‍ഡന്‍ ബര്‍ഗിനെയും ഒപ്പം കോണ്‍ഗ്രസിനെയും വിറളി പിടിപ്പിച്ചിരിക്കുന്നതെന്ന് ആരോപണമുണ്ട്.. മാധബി പുരി ബുച്ചിനെ കുറ്റപ്പെടുത്തി രണ്ടാം റിപ്പോര്‍ട്ട് ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിവിട്ടതിന് പിന്നില്‍ ഈ കാരണം കാണിക്കല്‍ നോട്ടീസാണെന്ന് പറയുന്നു. ഹിന്‍ഡന്‍ബര്‍ഗ് നടത്തിയ ചില ക്രമക്കേടുകളെക്കുറിച്ചും . ഹിന്‍ഡന്‍ബര്‍ഗ് നടത്തിയ ഇന്‍സൈഡര്‍ ട്രേഡിംഗിനെക്കുറിച്ചും മാധബി പുരി കാരണം കാണിക്കല്‍ നോട്ടീസില്‍ ചോദിച്ചിട്ടുണ്ട്. ഹിന്‍ഡന്‍ ബര്‍ഗ് നടത്തിയ ഓഹരി വിപണി ചൂഷണത്തെക്കുറിച്ചും കാരണം കാണിക്കല്‍ നോട്ടീസ് ചോദിച്ചിട്ടുണ്ട്.. അദാനിയെക്കുറിച്ച് മോശം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ശേഷം വിപണി ഇടിച്ച് തകര്‍ത്ത് പണം കൊയ്യാനായിരുന്നു (ഷോര്‍ട് സെല്ലിംഗ്) ഹിന്‍ഡന്‍ബര്‍ഗ് അന്ന് ശ്രമിച്ചത്. ഇതിന് പിന്നില്‍ കോണ്‍ഗ്രസിലെ ചില നേതാക്കളുടെ കരങ്ങളുണ്ടെന്നും ആരോപണം ശക്തമായുണ്ട്. ഇതേക്കുറിച്ചും സെബി കേസെടുത്തിട്ടുണ്ട്.

അദാനി ഓഹരികള്‍ തകര്‍ത്ത് ലാഭം കൊയ്ത ഹിന്‍ഡന്‍ബര്‍ഗ് ഗൂഢാലോചനയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസ് ഉന്നതരുമായി ബന്ധപ്പെട്ട ആരൊക്കെയോ ഉണ്ടെന്നും  സെബിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് ഹിന്‍ഡന്‍ബര്‍ഗ് സത്യസന്ധമായി ഉത്തരം നല്‍കിയാല്‍ ഇവരും കുടുങ്ങിയേക്കുമെന്ന് കരുതുന്നു.അതിനാല്‍ മാധബി പുരി ബുച്ചിന്റെ വായടപ്പിക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. അതിന്റെ ഭാഗമായി മാധബി പുരി ബുച്ചിന് ഐസിഐസിഐ ബാങ്കില്‍ നിന്നും അനധികൃതമായി തുക ലഭിച്ചതായി കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചിരുന്നു. എന്നാല്‍ ഐസിഐസിഐ ബാങ്ക് തന്നെ ഈ ആരോപണം നിഷേധിച്ചതോടെ കോണ്‍ഗ്രസ് നിശ്ശബ്ദരായി. പിന്നീട് ഇപ്പോള്‍ സെബിയിലെ ജീവനക്കാരെ തന്നെ മാധബി പുരി ബുച്ചിനെതിരെ സമരം ചെയ്യിച്ചതിന് പിന്നിലും കോണ്‍ഗ്രസ് കരങ്ങളുണ്ടെന്ന് കരുതുന്നു.

ഐഐഎം അഹമ്മദാബാദില്‍ നിന്നും മികച്ച നിലയില്‍ മാനേജ് മെന്‍റ് പഠിച്ചിറങ്ങിയ മാധബി പുരി ബുച്ച് മികച്ച കഴിവുകളുള്ള ഉദ്യോഗസ്ഥയാണ്. അവരുടെ കഴിവിനെ ചോദ്യം ചെയ്യുന്ന രീതിയില്‍ ജീവനക്കാര്‍ ഈ സാഹചര്യത്തില്‍ പൊടുന്നനെ സമരത്തിലിറങ്ങിയതിന് പിന്നില്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദം തന്നെയാണെന്നാണ് കരുതപ്പെട്ടിരുന്നു. എന്തായാലും ഈ പ്രശ്നവും പരഹരിച്ചിരിക്കുകയാണ്.



By admin