• Thu. Mar 13th, 2025

24×7 Live News

Apdin News

കേന്ദ്രസർക്കാരിനോടുള്ള കലിപ്പ് ഇന്ത്യൻ കറൻസിയോട് തീർത്ത് സ്റ്റാലിൻ സർക്കാർ ; രൂപയുടെ ഔദ്യോ​ഗിക ചിഹ്നം മാറ്റി 

Byadmin

Mar 13, 2025


ചെന്നൈ : കേന്ദ്രസർക്കാരിനോടുള്ള എതിർപ്പ് ഇന്ത്യൻ കറൻസിയുടെ ചിഹ്നത്തോട് തീർത്ത് സ്റ്റാലിൻ സർക്കാർ . രൂപയുടെ ഔദ്യോ​ഗിക ചിഹ്നമായ ₹ എന്നത് മാറ്റി പകരം തമിഴിൽ രു (ரு) എന്നാണ് ചേർത്തിരിക്കുന്നത് .തമിഴ്നാട് സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സ്റ്റാലിൻ എക്സിൽ പങ്കുവച്ച സംസ്ഥാന ബജറ്റിന്റെ ടീസറിൽ പുതിയ ചിഹ്നം ഉൾപ്പെടുത്തിയിട്ടുണ്ട്. മാർച്ച് 14നാണ് സംസ്ഥാന ബജറ്റ് അവതരണം.

ദ്രാവിഡ മാതൃക എന്ന് പ്രത്യേകം ഹാഷ്ടാ​ഗ് നൽകിയാണ് 2025-26ലെ ബജറ്റിന്റെ ലോ​ഗോ പുറത്ത് വിട്ടിരിക്കുന്നത് . അതേസമയം ഇന്ത്യ അം​ഗീകരിച്ച ചിഹന്മാണ് സ്റ്റാലിൻ സർക്കാർ ഇന്ന് ഒഴിവാക്കിയതെന്നും , സ്റ്റാലിൻ തമിഴ്നാട്ടിലെ ജനങ്ങളെ അപമാനിക്കുകയാണെന്നും ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു.

ഒരു തമിഴൻ രൂപകൽപ്പന ചെയ്ത ദേശീയ ചിഹ്നത്തെ ഡിഎംകെ അപമാനിച്ചുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ പറഞ്ഞു. ‘ “2025-26 ലെ ഡിഎംകെ സർക്കാരിന്റെ സംസ്ഥാന ബജറ്റ് ഒരു തമിഴൻ രൂപകൽപ്പന ചെയ്ത രൂപ ചിഹ്നത്തെ മാറ്റി . അത് ഭാരതം മുഴുവൻ സ്വീകരിച്ച് നമ്മുടെ കറൻസിയിൽ ഉൾപ്പെടുത്തിയതാണ് . ചിഹ്നം രൂപകൽപ്പന ചെയ്ത ഉദയ് കുമാർ, ഒരു മുൻ ഡിഎംകെ എംഎൽഎയുടെ മകനാണ്. @mkstalin, നിങ്ങൾ എന്ത് വിഡ്ഢിത്തരമാണ് കാട്ടിയത് ?” അണ്ണാമലൈ കുറിച്ചു.

 



By admin