• Wed. Nov 5th, 2025

24×7 Live News

Apdin News

കേന്ദ്ര സര്‍ക്കാരുമായി സഹകരിക്കും, ദേശീയ തൊഴില്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും മന്ത്രി വി.ശിവന്‍കുട്ടി

Byadmin

Nov 5, 2025



തിരുവനന്തപുരം: നവംബര്‍ 11, 12 തീയിതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന തൊഴില്‍, വ്യവസായ മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും ദേശീയ സമ്മേളനത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും സംയോജിത വികസനം പ്രോത്സാഹിപ്പിക്കുന്നതിനും കേരളം പ്രതിജ്ഞാബദ്ധമാണ്. പ്രധാനമന്ത്രി വികസിത ഭാരത് റോസ്ഗാര്‍ യോജന, ഇഎസ്‌ഐസി കവറേജ് വിപുലീകരണം, ഇ-ശ്രം പോര്‍ട്ടല്‍ തുടങ്ങിയ പ്രധാനപ്പെട്ട പദ്ധതികളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സംസ്ഥാനം സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, തൊഴില്‍ ശേഷി വര്‍ദ്ധിപ്പിക്കുക, തൊഴിലാളികളെ സംഘടിത മേഖലയിലേക്ക് കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങളോടെ 2025 ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വന്ന പ്രധാനമന്ത്രി വികസിത ഭാരത് റോസ്ഗാര്‍ യോജനയില്‍ കേരളം സഹകരിക്കും. സംഘടിത തൊഴിലുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ക്ലസ്റ്റര്‍ അധിഷ്ഠിത ഔട്ട്‌റീച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനം നേതൃത്വം നല്‍കും. കേരളത്തിലെ തൊഴില്‍, നൈപുണ്യ വികസന പരിപാടികളെ സംയോജിപ്പിച്ച് പരമാവധി പ്രയോജനം ഉറപ്പാക്കും.

 

By admin