കൊച്ചി: ഓണം ബമ്പർ ഒന്നാം സമ്മാനം 25 കോടി അടിച്ചത് ആലപ്പുഴ തുറവൂർ സ്വദേശി ശരത് എസ് നായർക്ക്. നെട്ടൂർ നിപ്പോൺ പെയിൻ്റ്സ് ജീവനക്കാരനാണ് ഇയാൾ. ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റ് ശരത് എസ് നായർ തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയിൽ ഹാജരാക്കി. നെട്ടൂരിൽ നിന്നാണു ഇയാൾ ടിക്കറ്റ് എടുത്തത്.
TH 577825 എന്ന നമ്പറിനാണ് 25 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. നെട്ടൂർ സ്വദേശിനിയ്‌ക്കാണ് ലോട്ടറി അടിച്ചതെന്ന് സംശയിക്കുന്നെന്ന് ലോട്ടറി ഏജൻ്റ് ലതീഷ് പറഞ്ഞിരുന്നു. എന്നാൽ നെട്ടൂരിലല്ല, തുറവൂർ സ്വദേശിയ്‌ക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്.
ബമ്പർ നെട്ടൂരിലെ ലോട്ടറി ഏജൻ്റ് എംടി ലതീഷാണ് ടിക്കറ്റ് വിറ്റത്. ബമ്പർ അടിച്ച നമ്പർ ഉള്ള മറ്റ് സീരീസുകളിലെ 9 ടിക്കറ്റുകളും ലതീഷ് വഴിയാണു വിറ്റത്. വൈറ്റില ഭഗവതി ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ലതീഷ് ടിക്കറ്റ് എടുത്തത്. ടിക്കറ്റ് വിറ്റ ലതീഷിന് കമ്മീഷന്‍ ഇനത്തില്‍ രണ്ടരക്കോടി ലഭിക്കും.