തിരുവനന്തപുരം : കേരളം മുന്നിലായതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്ന് മന്ത്രി എം ബി രാജേഷ് . ഭിക്ഷ തരുന്നത് പോലെയാണ് കേരളം പിന്നിലാണെന്ന് പ്രഖ്യാപിക്കണമെന്ന ജോർജ് കുര്യന്റെ പ്രസ്താവന.
ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാൾ കേരളം മുന്നിലായതിന്റെ ശിക്ഷയാണ് കേന്ദ്ര സർക്കാരിൽ നിന്ന് നേരിടുന്ന അവഗണന. കേരളം മുന്നിലായതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല. കേരളം കൂടുതൽ ഉയരാനാണ് ശ്രമിക്കുന്നതെന്നാണ് മന്ത്രിയുടെ അവകാശവാദം.
അതേസമയം ബജറ്റുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതാന്‍ ഒരുങ്ങുകയാണ് പിണറായി സർക്കാർ.