10 വര്‍ഷങ്ങള്‍ക്ക് ശേഷം സുബ്രതോ കപ്പ് 64 എഡിഷനില്‍ കേരളം ഫൈനലില്‍. കേരളത്തെ പ്രധിനിധീകരിച്ച് ഫാറൂഖ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫൈനലില്‍ എത്തിയത്.
ഇന്ന് എഎംബി സ്‌റ്റേഡിയം ഡല്‍ഹി ആണ് ആവേശകരമായ സെമിഫൈനല്‍ മത്സരം നടന്നത്. മുഹമ്മദ് അഷ്മിലിന്റെ ഗോളില്‍ കേരളം മിസോറാമിനെ (ആര്‍എംഎസ്എ സ്‌കൂള്‍) 10 മാര്‍ജിനില്‍ പരാജയപ്പെടുത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലക്ഷദ്വീപിനെ 20 ന് പരാജയപ്പെടുത്തി കേരളം തങ്ങളുടെ ആധിപത്യം കാണിച്ചിരുന്നു. സെപ്റ്റംബര്‍ 25 ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫൈനലില്‍ കേരളം സിബിഎസ്ഇ (അമെനിറ്റി പബ്ലിക് സ്‌കൂള്‍) യുമായി മത്സരിക്കും.
വി പി സുനീര്‍ ആണ് ടീം ഹെഡ് കോച്ച് മനോജ് കുമാര്‍ ആണ് ഗോള്‍ കീപ്പര്‍ കോച്ച്, ഫിസിയോ നോയല്‍ സജോ, ടീം മാനേജര്‍ അഭിനവ്, ഷെബീര്‍ അലി, ജലീല്‍ പി എസ് എന്നിവരാണ് മറ്റു ടീം സ്റ്റാഫുകള്‍. ടീമിനെ സ്‌പോണ്‍സര്‍ ചെയ്യുന്നത് ഗോകുലം കേരള എഫ്‌സിയാണ്.