പിണറായി സര്‍ക്കാര്‍ പിഎം ശ്രീയില്‍ ഒപ്പുവെച്ചതിനെ വിമര്‍ശിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ആര്‍എസ്എസിന് വിറ്റ പിണറായിയും സവര്‍ക്കറും തമ്മില്‍ എന്താണ് വ്യത്യാസമെന്നും സവര്‍ക്കര്‍ ചെയ്തതിനെക്കാള്‍ വലിയ നെറികേടാണ് പിണറായി സര്‍ക്കാര്‍ ചെയ്തതെന്നും അലോഷ്യസ് സേവ്യര്‍ വിമര്‍ശിച്ചു.
പി.എം ശ്രീയില്‍ സിപിഐയുടെ എതിര്‍പ്പ് തള്ളിയാണ് പിണറായി സര്‍ക്കാര്‍ പിഎം ശ്രീയില്‍ ഒപ്പുവെച്ചത്. വിഷയം ചര്‍ച്ച ചെയ്യാമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി സിപിഐക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇത് അപ്രസക്തമാക്കിയാണ് വിദ്യാഭ്യാസ സെക്രട്ടറി ഡല്‍ഹിയിലെത്തി പിഎം ശ്രീയില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.