• Tue. Nov 18th, 2025

24×7 Live News

Apdin News

കേരളത്തിലും അല്‍ ഫലാഹ് ട്രസ്റ്റുകള്‍ അന്വേഷണം ആരംഭിച്ചു

Byadmin

Nov 18, 2025



തിരുവനന്തപുരം: ദല്‍ഹി സ്‌ഫോടനത്തിന് പിന്നിലുള്ള ഭീകരര്‍ ജോലി ചെയ്തിരുന്ന അല്‍ ഫലാഫ് യൂണിവേഴ്‌സിറ്റിയുടെ മാതൃസ്ഥാപനമായ അല്‍ ഫലാഹ് ചാരിറ്റബിള്‍ ട്രസ്റ്റിന് കേരളത്തിലും സ്ഥാപനങ്ങളെന്ന് സൂചന. ഇത് സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവരങ്ങള്‍ ശേഖരിക്കുന്നു. തിരുവനന്തപുരം, പാലക്കാട്, കാസര്‍കോട് ജില്ലകളിലായി ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നുവെന്നാണ് വിവരം.

അല്‍ ഫലാഹ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആസ്ഥാനം ന്യൂദല്‍ഹിയിലെ ഓഖ്‌ലയാണ്്. ഇതിന് കീഴിലാണ് ഫരീദാബാദിലെ അല്‍ ഫലാഫ് യൂണിവേഴ്‌സിറ്റി പ്രവര്‍ത്തിക്കുന്നത്. ഫലാഹ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ സംസ്ഥാനത്തും നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ട്രസ്റ്റുകളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. മദ്രസകളും ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ഇത്തരം ട്രസ്റ്റുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം നഗരൂരില്‍ സമാനപേരില്‍ ട്രസ്റ്റ്പ്രവര്‍ത്തിക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ക്കുള്ള മതപഠന കേന്ദ്രം അടക്കം സ്ഥാപിക്കാന്‍ സ്ഥലം വാങ്ങുകയും കെട്ടിടം നിര്‍മിക്കാനായി പണപിരിവ് നടത്തുകയും ചെയ്തു. 2022 വരെ ട്രസ്റ്റ് പ്രവര്‍ത്തിച്ചിരുന്നതായാണ് സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സ്ഥാപനം ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സമീപവാസികള്‍ പറയുന്നത്.

ഇത്തരം സ്ഥാപനങ്ങള്‍ക്ക് ദല്‍ഹിയിലെ അല്‍ ഫലാഹ് ട്രസ്റ്റുമായി ബന്ധമുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍, അംഗങ്ങള്‍, സാമ്പത്തിക ഉറവിടം തുടങ്ങി എല്ലാ വിവരങ്ങളും പരിശോധിക്കുന്നുണ്ട്. കൂടാതെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുപ്പത്തൊന്നുകാരനായ ജമ്മുവിലെ അനന്ത്‌നാഗ് സ്വദേശി ഡോ. മുഹമ്മദ് ആരിഫ് പഠിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

By admin