
കൊച്ചി: കേരളത്തിലും ഇൻഡി മുന്നണി യാഥാർത്ഥ്യമായിരിക്കുന്നു. ജനഹിതത്തെ അട്ടിമറിക്കാൻ തൃപ്പൂണിത്തുറ നഗരസഭയിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനങ്ങൾ വീതംവച്ച് എൽഡിഎഫും യുഡിഎഫും. ജനവിധിയെ ഇരുമുന്നണികളും അവഹേളിക്കുന്നുവെന്ന് ബിജെപി കുറ്റപ്പെടുത്തി.
ചരിത്രത്തിൽ ആദ്യമായാണ് തൃപ്പൂണിത്തുറയിൽ ബിജെപി ഭരണം പിടിച്ചത്. എന്നാൽ ജമാത്തെ ഇസ്ലാമി, എസ്ഡിപിഐ, പിഡിപി തുടങ്ങിയ വർഗീയ ശക്തികളുടെ പിന്തുണ വാങ്ങുന്ന എൽഡിഎഫും യുഡിഎഫും ബിജെപിക്ക് എതിരെ ഒന്നിക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്. ആറ് സ്റ്റാൻഡിങ് കമ്മിറ്റികളുള്ള നഗരസഭയിൽ ഒരെണ്ണം മാത്രമാണ് ബിജെപിക്ക് കിട്ടിയത്. ബാക്കി അഞ്ചെണ്ണത്തിൽ മൂന്നെണ്ണം ഇടതുമുന്നണിയും രണ്ടെണ്ണം യുഡിഎഫും പങ്കിട്ടെടുത്തു. പരസ്പരം ക്രോസ് വോട്ട് ചെയ്താണ് ഈ സ്ഥാനങ്ങൾ സ്വന്തമാക്കിയത്.
പൊതുമരാമത്തും ആരോഗ്യവുമാണ് യുഡിഎഫ് സ്വന്തമാക്കിയത്. വികസനം, ക്ഷേമം, വിദ്യാഭ്യാസം എന്നിവ ഇടതുമുന്നണിയും സ്വന്തമാക്കി. ധനകാര്യം മാത്രമാണ് ബിജെപി കിട്ടിയത്. ഒരു തരത്തിലും ഇടതുമുന്നണിയും കൂട്ടുകെട്ടിനില്ലെന്നാണ് യുഡിഎഫ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ഇവർ ഒന്നിക്കുന്ന കാഴ്ചയാണ് കണ്ടത്.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കേരളത്തിലുടനീളം എൽഡിഎഫ്- യുഡിഎഫ് അന്തർധാര സജീവമാക്കുന്നതിന് മുന്നോടിയായാണ് തൃപ്പൂണിത്തുറയിലെ ഈ ചങ്ങാത്തം. മതരാഷ്‌ട്ര സംഘടനകളുമായി ഇടതുവലതു മുന്നണികളുടെ ചങ്ങാത്തം കൂടിയാണ് ഇതിലൂടെ പുറത്താകുന്നത്.