• Mon. Nov 10th, 2025

24×7 Live News

Apdin News

കേരളത്തിലെ ആരോഗ്യ മേഖല രാജ്യത്തിന് തന്നെ മാതൃകയാണെന്ന് എം എ ബേബി

Byadmin

Nov 10, 2025



കൊച്ചി : കേരളത്തിലെ ആരോഗ്യ മേഖല രാജ്യത്തിന് തന്നെ മാതൃകയാണെന്ന് എം എ ബേബി. ആശുപത്രികളില്‍ ഉണ്ടാകുന്നത് ചില ഒറ്റപ്പെട്ട സംഭവങ്ങളാണ്, അത് മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കുമെന്നും എംഎ ബേബി പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദ്രോഗി ചികിത്സ ലഭിക്കാതെ മരിച്ചത് വിവാദമായി നിൽക്കുന്ന പശ്ചാത്തലത്തിൽ തന്നെയാണ് ബേബിയുടെ ഈ പ്രശംസ .

വരാനിരിക്കുന്ന തദ്ദേശ തെരെഞ്ഞെടുപ്പിന് സിപിഎം മാത്രമല്ല എല്‍ഡിഎഫ് ഒന്നാകെ പൂര്‍ണ സജ്ജമാണെന്നും എം എ ബേബി പറഞ്ഞു . തുടര്‍ച്ചയായി ഉണ്ടായ ഭരണം മൂലമുണ്ടായ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടും. ദുഷ്പ്രചരണങ്ങള്‍ എല്ലാ കാലത്തും ഉള്ളതാണെന്നും എം എ ബേബി പറഞ്ഞു

By admin