• Fri. Jan 23rd, 2026

24×7 Live News

Apdin News

കേരളത്തിലെ കർഷകർക്ക് നേരിട്ട് കേന്ദ്രം കൊടുത്തത് 13,000 കോടി രൂപ

Byadmin

Jan 23, 2026



തിരുവനന്തപുരം: കർഷകർക്ക് പ്രഖ്യാപിച്ച പദ്ധതികളും അതിന്റെ ധനസഹായവും മുൻകാലങ്ങളിൽ പ്രഖ്യാപിച്ചത് കർഷകർക്ക് കിട്ടിയിരുന്നില്ല. ഒന്നുകിൽ അവ വ്യാജപദ്ധതികളായിരുന്നു. അല്ലെങ്കിൽ അതിന്റെ പണം ചിലരുടെ പോക്കറ്റിലേക്ക് പോയിരുന്നു. എന്നാൽ ബിജെപി സർക്കാർ ഭരണത്തിൽ കേരളത്തിലെ കർഷകർക്ക് മാത്രമായി 13,000 കോടി രൂപ നേരിട്ട് അവരുടെ അക്കൗണ്ടുകളിലേക്ക് ചെന്നു.
കേരളത്തിലെ ഉൾപ്പെടെ മത്സ്യബന്ധന തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് 14,000 കോടി രൂപ പണമായി അക്കൗണ്ടിൽ കേന്ദ്രം ലഭ്യമാക്കി. ആഴക്കടലിൽ മീൻ പിടിക്കുന്നവർക്ക് ആധുനിക സാങ്കേതിക സംവിധാനം നൽകി. അവർക്ക് അഞ്ചുലക്ഷം രൂപയുടെ സുരക്ഷാ ഇൻഷുറൻസ് നൽകി.
കേരളത്തിലെ ഉൾപ്പെടെയുള്ള യുവജനങ്ങൾക്ക് തൊഴിൽ മേഖലയിൽ വലിയ സഹായം ലഭ്യമാക്കാൻ ബിജെപി സർക്കാരിന് പദ്ധതിയുണ്ട്. കേന്ദ്രത്തിലെ ഇരട്ട എഞ്ചിൻ സർക്കാരിന്റെ ആ പ്രവർത്തനങ്ങളുടെ ഗുണഫലം കേരളത്തിനും കിട്ടാൻ ഇവിടെ വികസന താൽപര്യമുള്ള സർക്കാർ വരണം.
അടിസ്ഥാന സൗകര്യ വികസനത്തിന് കേരളത്തിൽ വന സാധ്യതയാണ്. വിഴിഞ്ഞം തുറമുഖ പദ്ധതി അതിന്റെ ഉദാഹരണമാണ്. ആറു മാസത്തിനിടെ 150 മദർ ഷിപ്പുകൾ വന്നു. 30 ലക്ഷം ടൺ ചരക്കാണ് ഈ തുറമുഖം വഴി കയറ്റിറക്കുമതി ചെയ്തത്. ഇത് കേരളത്തിലുണ്ടാക്കിയ തൊഴിൽ അവസരം ചെറുതല്ല.
കേരള വികസനത്തിന് തടസ്സം അഴിമതിയാണ്. ഇടതുപക്ഷത്തിന്റെ ഭരണത്തിൽ ബാങ്കുകളിൽ പോലും കൊള്ള നടന്നു. സാധാരണക്കാർ മക്കളുടെ വിവാഹത്തിന് മാറ്റിവെച്ചിരിക്കുന്ന പണം പോലും കൊള്ളയടിക്കപ്പെട്ടിരിക്കുന്നു. ഒരു തവണ ബിജെപിക്ക് അവസരം തരിക. നിങ്ങളെ കൊള്ളയടിച്ചവരെ ശിക്ഷിക്കാൻ അവസരമാകും.

By admin