കുന്നംകുളം പൊലീസ് സ്‌റ്റേഷനില്‍ മര്‍ദനത്തിനിരയായ വി.എസ് സുജിത്തിനെ സന്ദര്‍ശിച്ച് കെ.സി വേണുഗോപാല്‍. കേരളത്തിലെ പൊലീസ് നയം എന്താണെന്ന് തുറന്നറിയിക്കുന്ന സംഭവമാണിതെന്നും പൂഴ്ത്തിവെക്കാന്‍ സര്‍ക്കാരും പൊലീസും പരമാവധി ശ്രമിച്ചുവെന്നും കെ.സി വേണുഗോപാല്‍ വിമര്‍ശിച്ചു.
അന്ന് ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ ഒക്കെ ഈ സിസിടിവി കണ്ടിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇതില്‍ പ്രതികളാണെന്നാണ് തന്റെ അഭിപ്രായം. മുഖ്യമന്ത്രിക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലെ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല. സ്വന്തം ഗണ്‍മാന്‍ യൂത്ത് കോണ്‍ഗ്രസുകാരെ തല്ലി ചതച്ചപ്പോള്‍ സംരക്ഷിച്ച മുഖ്യമന്ത്രിയാണ്. കേരളത്തിലെ പൊലീസിനെ നരനായാട്ടിന്റെ പൊലീസ് ആക്കി മാറ്റിയതിന്റെ കാരണഭൂതനായാണ് പിണറായി അറിയപ്പെടുക- അദ്ദേഹം പറഞ്ഞു.