
ന്യൂദല്‍ഹി: കേരള സ്റ്റോറി2 ഗോസ് ബിയോണ്ട് എന്ന സിനിമയുടെ പ്രചരണാര്‍ത്ഥം ദല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സിനിമയുടെ നിര്‍മ്മാതാവ് വിപുപല്‍ ഷായ്‌ക്കും സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിങ്ങിനും എതിരെ കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ ശത്രുക്കളോട് എന്നതുപോലെയാണ് പെരുമാറിയത്. ലവ് ജിഹാദിന് ഇരയായ 33 ഉത്തരേന്ത്യന്‍ പെണ്‍കുട്ടികളെ അണി നിരത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു:” എന്തുകൊണ്ട് കേരളത്തിലെ ലവ്ജിഹാദ് ഇരകളെ കൊണ്ടുവന്നില്ല.?”
ഈ ചോദ്യത്തിന് നിര്‍മ്മാതാവ് വിപുല്‍ ഷാ ഉത്തരം നല്‍കി:”അവരെ കൊണ്ടുവന്നാല്‍ നിങ്ങള്‍ ചോദിക്കും, എന്തിന് ഇവരെ തന്നെ വീണ്ടും കൊണ്ടുവന്നു എന്ന്. അതിനാല്‍ ഞാന്‍ മറ്റു സ്ഥലങ്ങളില്‍ നിന്നുള്ളവരെ കൊണ്ടുവരികയായിരുന്നു.
എന്തിനാണ് ഇത് കേരളത്തിന്റെ കഥയല്ലെങ്കില്‍ കേരള എന്ന് ടൈറ്റിലില്‍ പേര് നല്‍കിയത്? ഇതിന് സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിങ്ങ് ഉത്തരം പറഞ്ഞു:”സിനിമ കേരളത്തില്‍ നിന്നും തുടങ്ങി ഇന്ത്യയിലാകെ പരക്കുന്ന ഒന്നാണ്.”
“കേരള സ്റ്റോറിയില്‍ നിന്നും വ്യത്യസ്തമാണോ കേരള സ്റ്റോറി 2?”- മാധ്യമപ്രവര്‍ത്തകന്റെ ഈ ചോദ്യത്തിന് കാമാഖ്യ നാരായണ്‍ സിങ്ങ് മറ്റൊരു ഉത്തരം നല്‍കി. “രണ്ടും ഒരേ കഥയാണ്. ഇത്തവണ ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നുള്ള ലവ് ജിഹാദ് കഥകള്‍ ആണെന്ന് മാത്രം.”
ഇതോടെയാണ് മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ കേരളം നമ്പര്‍ വണ്‍ ആണെന്നും വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ ഒന്നാമതാണെന്നും പറഞ്ഞത്. ശരിയ്‌ക്കും വിപുല്‍ ഷായെ വെല്ലുവിളിയ്‌ക്കുന്നതുപോലെയായിരുന്നു ആ മാധ്യമപ്രവര്‍ത്തകന്റെ പ്രസ്താവന. ഇതോടെ വിപുല്‍ ഷാ അല്‍പം കടുത്ത ഭാഷയില്‍ തന്നെ ഇതിന് മറുപടി നല്‍കി.:” 20 കൊല്ലം കഴിയുമ്പോള്‍ കേരളം മുസ്ലിം രാജ്യമാകും എന്ന വി.എസ്. അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞ കാര്യം ഓര്‍മ്മയുണ്ടോ?” ഈ ചോദ്യത്തിന് മുന്‍പില്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ അല്‍പം ചൂളിപ്പോയി. “നിങ്ങള്‍ ലവ് ജിഹാദ് പോലുള്ള യാഥാര്‍ത്ഥ്യത്തിന് നേരെ കണ്ണടച്ചാല്‍ കേരളം പോലെ മനോഹരമായ ആ സംസ്ഥാനത്തെ നിങ്ങള്‍ നശിപ്പിക്കുന്നതിന് തുല്ല്യമാകും. ഞങ്ങളല്ല, നിങ്ങളാണ് അവിടെ ഒരു പ്രശ്നമില്ലെന്ന് വാദിക്കാന്‍ ശ്രമിക്കുന്നത്.”.-വിപുല്‍ ഷാ പറഞ്ഞപ്പോള്‍ എല്ലാവരും ഒരു നിമിഷം മൗനം പൂണ്ടു.
എന്‍ഐഎ ഇല്ലായിരുന്നെങ്കില്‍ ജോസഫ് മാഷ്ടെ കൈവെട്ടിയവര്‍ ഒരിയ്‌ക്കലും നിയമത്തിന് മുന്നില്‍ വരില്ലായിരുന്നു. ഇന്‍റര്‍പോളും സിബിഐയും ഇല്ലായിരുന്നെങ്കില്‍ കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി നിരവധി പേര്‍ക്ക് ആയുധ പരിശീലനം നല്കിയിരുന്ന പ്രമുഖ ഇസ്ലാമിക സംഘടനയുടെ നേതാവിനെ കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്യില്ലായിരുന്നു. എത്രയോ വര്‍ഷങ്ങളായി എത്രയോ യുവാക്കള്‍ക്ക് ആയുധപരിശീലനം നല്‍കിയിരുന്ന ഒരാളെ എന്തുകൊണ്ട് കേരളത്തിലെ സര്‍ക്കാരുകള്‍ക്ക് പിടിക്കാന്‍ സാധിച്ചില്ല?. ഇനിയുമുണ്ട് കേരളത്തെക്കുറിച്ചുള്ള അസുഖകരമായ ചോദ്യങ്ങള്‍ നിരവധി.