• Thu. Jan 15th, 2026

24×7 Live News

Apdin News

കേരളത്തിലെ വിലക്കയറ്റം ആശങ്കാജനകം

Byadmin

Jan 15, 2026



ന്യൂദല്‍ഹി: രാജ്യമൊട്ടാകെ വിലക്കയറ്റം അഥവാ നാണ്യപ്പെരുപ്പം കുത്തനെ കുറയുമ്പോള്‍ കേരളത്തില്‍ മാത്രം അത് മാസം തോറും വര്‍ദ്ധിച്ചുവരുന്നത് ആശങ്കാജനകം. കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കു പ്രകാരം കേരളത്തിലെ വിലക്കയറ്റം ഡിസംബറില്‍ 9.49 ശതമാനമാണ്. നവംബറില്‍ ഇത് 8.27 ശതമാനമായിരുന്നു. തുര്‍ടച്ചയായ 12 ാം മാസമാണ് കേരളത്തിലെ വിലക്കയറ്റം ഇങ്ങനെ റോക്കറ്റു പോലെ കുതിക്കുന്നത്. വിലക്കയറ്റം നാല് ശതമാനമായിരിക്കണമെന്നാണ് ആര്‍ബിഐയുടെ കണക്ക്. ആറു ശതമാനം വരെയാകാം. ആ സ്ഥാനത്താണ് 9.49 ശതമാനം.

ദേശീയ തലത്തില്‍ ഇത് വെറും 1.33 ശതമാനം മാത്രമാണ്. വിലക്കയറ്റത്തില്‍ കേരളം ഒന്നാമതാണ്. രണ്ടാമതായ കര്‍ണാടകത്തില്‍ ഇത് 2.99 ശതമാനം മാത്രമാണ്, ഒന്നാം സ്ഥാനത്തേക്കാള്‍ ബഹുദൂരം പിന്നില്‍, ഒരു തരത്തില്‍ പറഞ്ഞാല്‍ കര്‍ണാടകയും സുരക്ഷിത സ്ഥാനത്തു തന്നെയാണ്. ആന്ധ്രാപ്രദേശ് (2.71 ശതമാനം), തമിഴ്‌നാട് (2.67 ശതമാനം), ജമ്മുകശ്മീര്‍ (2.26) എന്നിങ്ങനെയാണ് അഞ്ചാമത് വരെയുള്ള സ്ഥാനം. കേരളം, 80 ശതമാനം അവശ്യവസ്തുക്കളും ഇതര സംസ്ഥാനങ്ങളില്‍ നന്ന് എത്തിക്കുന്ന ഉപഭോക്തൃ സംസ്ഥാനമായതാണ് വില അനുദിനം കുതിച്ചു കയറാന്‍ പ്രധാന കാരണം. പെട്രോള്‍, ഡീസല്‍ വില വരെ ഇതിന് കാരണം.

ആര്‍ബിഐയുടെ സഹിഷ്ണുതാ നിരക്കും കടന്ന് ബെല്ലും ബ്രേക്കുമില്ലാതെയാണ് കേരളത്തിലെ വിലക്കയറ്റത്തിന്റെ കുതിപ്പ്.

By admin