കേരളത്തിലേക്ക് രാസലഹരി കടത്തിയ നൈജീരിയന്‍ സംഘം ഇന്ത്യയിലെത്തിയത് വിസ ഇല്ലാതെയെന്ന് കണ്ടെത്തല്‍. സംഘത്തില്‍ ഉള്‍പ്പെട്ട ഡേവിഡ് ജോണ്‍ ആദ്യമെത്തിയെന്നും ഇവരുടെ വന്‍ ശൃംഖല ഇന്ത്യയിലുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു. സംഘത്തിന്റെ ഇടപാടുകള്‍ ഡാര്‍ക് വെബ് വഴിയെന്നും കണ്ടെത്തി.
2010ലാണ് നൈജീരിയന്‍ രസലഹരി മാഫിയ സംഘം വിസ ഇല്ലാതെ ഇന്ത്യയില്‍ എത്തിയത്. ഡേവിഡിന്റെ സഹായത്തോടെ ഹെന്ററി, റുമാന്‍സ് എന്നിവര്‍ പിന്നീട് ഇന്ത്യയിലേക്ക് എത്തി. എന്നാല്‍ ഡേവിഡിനു നൈജീരിയന്‍ പാസ്‌പോട്ടുമില്ല. രാജ്യത്ത് നുഴഞ്ഞു കയറിയത് സംബന്ധിച്ച് അന്വേഷിക്കാനാണ് പൊലീസ് തീരുമാനം. കേന്ദ്ര ഏജന്‍സി എഫ്ആര്‍ആര്‍ഒക്കു വിവരങ്ങള്‍ കൈമാറും.
ഡല്‍ഹി, ഹരിയാന പൊലീസിനൊപ്പം കോഴിക്കോട് ടൗണ്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് രാസലഹരി ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍ കണ്ടെത്തിയിരുന്നത്.