• Wed. Feb 11th, 2026

24×7 Live News

Apdin News

കേരളത്തില്‍ എയിംസ് വരുമെന്ന് ബിജെപി ദേശീയ വക്താവ് ടോം വടക്കന്‍

Byadmin

Feb 11, 2026



കോട്ടയം: കേരളത്തില്‍ എയിംസ് വരുമെന്ന് ബിജെപി ദേശീയ വക്താവ് ടോം വടക്കന്‍. എയിംസ് കൃത്യസമയത്തുതന്നെ വരും. എതു ജില്ലയില്‍ സ്ഥാപിക്കുമെന്നു തീരുമാനിച്ചിട്ടില്ല.

തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍നിന്ന് പദ്ധതിക്കായി ആലോചന വന്നിട്ടുണ്ട്. സ്ഥലം അടക്കം വിഷയങ്ങളില്‍ തീരുമാനമാകാത്തതാണ് വൈകാന്‍ കാരണം.

പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനം കൃത്യസമയത്ത് ഉണ്ടാകുമെന്നും ടോം വടക്കന്‍ പറഞ്ഞു.എയിംസ് കേരളത്തില്‍ വന്നിരിക്കുമെന്ന് നേരത്തേ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും പറഞ്ഞിരുന്നു.

 

By admin