കേരളത്തിലെ ഏറ്റവും വലിയ അതിദരിദ്രൻ സംസ്ഥാന സർക്കാരാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. തൊഴിലാളികൾക്ക് ശമ്പളം നൽകാൻ പോലും കഴിയാത്ത അവസ്ഥയിലാണ് സർക്കാർ. ഒരു സർക്കാർ ഓഫീസിന്റെ കോമ്പൗണ്ടിൽ ചെങ്കല്ല് ഉണ്ടെങ്കിൽ, അത് വെട്ടിയെടുക്കാൻ അനുവാദം നൽകിയിരിക്കുകയാണ് സർക്കാർ. ഇതാണ് കേരള ഗവൺമെന്റിന്റെ ഇപ്പോഴത്തെ അവസ്ഥ- അദ്ദേഹം പറഞ്ഞു. ഇത് സംസ്ഥാനം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.