
തിരുവനന്തപരും: കേരളത്തില്‍ ഒരു വര്‍ഗ്ഗീയകലാപമുണ്ടായേക്കുമെന്ന് താന്‍ ഭയക്കുന്നതായി കാസയുടെ പ്രസിഡന്‍റ് കെവിന്‍ പീറ്റര്‍. അതിന്റെ റിഹേഴ്സലുകളാണ് വയനാട്ടില്‍ ഉള്‍പ്പെടെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു യുട്യൂബ് ചാനലിന് നല‍്കിയ അഭിമുഖത്തിലായിരുന്നു കെവിന്‍ പീറ്ററുടെ ഈ വെളിപ്പെടുത്തല്‍.
അന്യരാജ്യത്തൊഴിലാകള്‍ ഇവിടെ ധാരാളമായുണ്ട്. അന്യസംസ്ഥാനക്കാരുമുണ്ട്. ഇതില്‍ ക്രിമിനലുകളുണ്ട്. തീവ്രവാദ പരിശീലനം ലഭിച്ചവരുണ്ട്. ഇനി ഇവിടെ ഒരു വര്‍ഗ്ഗീയകലാപമുണ്ടായാല്‍ അതിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നത് അവരായിരിക്കും. അവരുടെ ടെലിഗ്രാം ഗ്രൂപ്പിലേക്ക് ഒരു സന്ദേശം മതി ഇവിടെ തീപ്പൊരി ആളിക്കത്താന്‍. മലയാളികളായ മതമൗലികവാദികള്‍ അതിന്റെ പിന്നില്‍ നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുകയേ ഉള്ളൂ. അതിനെ അടിച്ചമര്‍ത്താനോ നിയന്ത്രിക്കാനോ നിലവില്‍ ഇവിടെയുള്ള പൊലീസ് സംവിധാനത്തിന് കഴിയുമെന്ന് തോന്നുന്നില്ല- കെവിന്‍ പീറ്റര്‍ പറയുന്നു.
സൈന്യം നിയന്ത്രണമേറ്റെടുക്കാന്‍ വരുമ്പോഴേക്കും നാശം വിതച്ച് ഈ കലാപകാരികള്‍ ഇരുളില്‍ മറഞ്ഞിട്ടുണ്ടാകും. മണ്ണഞ്ചേരിയില്‍ ഷാന്‍ എന്നയാളെ വധിച്ച് 20 മിനിറ്റിനുള്ളിലാണ് എറണാകുളത്ത് ആയിരക്കണക്കിന് അന്യസംസ്ഥാനത്തൊഴിലാളികള്‍ പങ്കെടുത്ത പ്രകടനം നടന്നത്. ഇത് നല്കുന്ന സൂചന എന്താണ്? – കെവിന്‍ പീറ്റര്‍ ചോദിക്കുന്നു. 2021 ഡിസംബര്‍ 18നാണ് ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ് ഡിപിഐ നേതാവായ ഷാന്‍ കൊല്ലപ്പെട്ടത്.
ജെലാറ്റിന്‍ സ്റ്റിക്കുകള്‍ കൈകാര്യം ചെയ്യുന്ന ഇടങ്ങളില്‍ വരെ അന്യരാജ്യത്തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നു. ശ്രീലങ്കയിലെ സ്ഫോടനത്തിലും ഫ്രാന്‍സിലെ സ്ഫോടനത്തിലും എല്ലാം കേരളത്തില്‍ ചില ബന്ധമുണ്ടായിരുന്നു. കാഠ്മണ്ഡു പോസ്റ്റില്‍ വന്ന ലേഖനത്തില്‍ ഒരു സമൂഹമാധ്യമഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയെക്കുറിച്ച് സൂചിപ്പിക്കുന്നത്. ഒരു ഗ്രൂപ്പില്‍ ഒരാള്‍ പറഞ്ഞത് കേരളത്തില്‍ നിന്നും ഗ്രനേഡും തോക്കും സംഘടിപ്പിച്ചു തരാം എന്നാണ്. അത്രമാത്രം കേരളത്തില്‍ ഭീകരവാദ ശൃംഖലകള്‍ ആഴത്തില്‍ വേരൂന്നിയിട്ടുണ്ട്. അപ്പോള്‍ ഇവിടെ ആയുധശേഖരവും ഉണ്ടാകമെന്ന് കരുതപ്പെടുന്നു. -കെവിന്‍ പീറ്റര്‍ പറഞ്ഞു.