• Wed. Apr 8th, 2026

24×7 Live News

Apdin News

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Byadmin

Apr 8, 2026


കേരളത്തില്‍ യു.ഡി.എഫിനായി പ്രചാരണം നടത്തുന്ന രേവന്ത് റെഡ്ഡിയുടെ വാഗ്ദാനങ്ങള്‍ വ്യാജമാണെന്നും കേരളത്തിലെ ജനങ്ങള്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെന്നും കെ സിആറിന്റെ മകൾ കവിത. രേവന്ത റെഡ്ഢി പുതിയതായി തെലങ്കാനയിൽ ഒന്നും ചെയ്തിട്ടില്ലെന്നും കെ സി ആർ ചെയ്ത നല്ലകാര്യങ്ങൾ തന്നെയാണ് ഇപ്പോഴും ഉള്ളതെന്നും കവിത പറഞ്ഞു.

രേവന്തും കോൺഗ്രസും ആകെ ചെയ്യുന്നത് അഴിമതിയാണ്, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് നല്‍കിയ ആറ് ഗ്യാരന്റികള്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. സൗജന്യ ബസ് യാത്ര ഒഴികെ മറ്റൊരു വാഗ്ദാനവും പാലിക്കപ്പെട്ടിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.കാര്‍ഷിക വായ്‌പ എഴുതിത്തള്ളല്‍, തൊഴില്‍ സൃഷ്ടിക്കല്‍, കര്‍ഷക ക്ഷേമം തുടങ്ങിയ പ്രധാന വാഗ്ദാനങ്ങളെല്ലാം വായുവില്‍ നില്‍ക്കുകയാണ്.

തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണമാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നതെന്നും കവിത ആരോപിച്ചു.വോട്ട് ചെയ്യാന്‍ പോകുന്ന കേരളത്തിലെ ജനങ്ങളോട് ‘തെലങ്കാനയുടെ മകളുടെ സന്ദേശം’ എന്ന നിലയിലാണ് കവിത തന്റെ വാക്കുകള്‍ പങ്കുവെച്ചത്. രേവന്ത് റെഡ്ഡി കേരളത്തിലേക്ക് കൊണ്ടുവരുന്നത് തെലങ്കാനയില്‍ പരാജയപ്പെട്ട അതേ തിരക്കഥയാണെന്ന് അവര്‍ പറഞ്ഞു.



By admin